English  |  മലയാളം  |  संस्कृत
screen_readerScreen Reader Access
Official website of Sree Sankaracharya University of Sanskrit

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല

അദ്വൈത സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവായ ജഗദ്ഗുരു ആദി ശങ്കരാചാര്യരുടെ നാമധേയത്തില്‍ അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കാലടിയില്‍ 1994ല്‍ സ്ഥാപിതമായ സര്‍വ്വകലാശാലയാണ് ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല. സംസ്‌കൃതത്തിന്‍റെ വിവിധ ശാഖകളില്‍ വിദ്യ പ്രദാനം ചെയ്യുന്നതിനോടൊപ്പം ഭാരതീയ സംസ്‌കാരം, ഭാഷ, തത്വശാസ്ത്രം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതും സര്‍വ്വകലാശാലയുടെ ലക്ഷ്യങ്ങളാണ്. സംസ്‌കൃത കൈയ്യെഴുത്തുപ്രതികളുടെ ശേഖരണവും, പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും പ്രധാന ഉദ്ദേശ്യലക്ഷ്യമാണ്.

ബഹുമാനപ്പെട്ട കേരള ഗവര്‍ണറാണ് സംസ്‌കൃത സര്‍വ്വകലാശാലയുടെ ചാന്‍സിലര്‍. ബഹുമാനപ്പെട്ട വിദ്യാഭ്യാസമന്ത്രി പ്രോ ചാന്‍സിലറുമാണ്. വൈസ് ചാന്‍സിലര്‍ മേധാവിയായ സിന്‍ഡിക്കേറ്റിന്‍റെ നിയന്ത്രണത്തിലാണ് സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം. കാലടിയിലെ മുഖ്യകേന്ദ്രത്തെക്കൂടാതെ തിരുവനന്തപുരം, പന്മന, തുറവൂര്‍, ഏറ്റുമാനൂര്‍, തൃശൂര്‍, തിരൂര്‍, കൊയിലാണ്ടി, പയ്യന്നൂര്‍ തുടങ്ങിയ എട്ട് പ്രാദേശിക കേന്ദ്രങ്ങളും സംസ്‌കൃത സര്‍വ്വകലാശാലയ്ക്ക് കീഴിലുണ്ട്.

ഒമ്പത് ഫാക്കല്‍റ്റികളാണ് സര്‍വ്വകലാശാലയിലുള്ളത്. സംസ്‌കൃത സാഹിത്യം, സംസ്‌കൃത വ്യാകരണം, ഇന്ത്യന്‍ മെറ്റാഫിസിക്‌സ്, ഇന്ത്യന്‍ ലോജിക്, അദര്‍ സാന്‍സ്‌ക്രിറ്റ് സ്റ്റഡീസ്, ഇന്‍ഡോളജി, ഇന്ത്യന്‍ ഭാഷകള്‍, വിദേശ ഭാഷകള്‍, ആര്‍ട്‌സ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് തുടങ്ങിയവയാണവ.

ഇരുപത്തിമൂന്ന് ഡിപ്പാര്‍ട്ട്‌മെന്റുകളിലൂടെ വിവിധ വിഷയങ്ങളിലുള്ള അക്കാഡമിക് പ്രോഗ്രാമുകള്‍ സര്‍വ്വകലാശാല വാഗ്ദാനം ചെയ്യുന്നു. സംസ്‌കൃത സാഹിത്യം, സംസ്‌കൃത വ്യാകരണം, സംസ്‌കൃത വേദാന്തം, സംസ്‌കൃത ന്യായം, ആയുര്‍വേദം, വാസ്തുവിദ്യ, സോഷ്യല്‍ വര്‍ക്ക്, ചരിത്രം, സൈക്കോളജി, സോഷ്യോളജി, ജ്യോഗ്രഫി, ഫിലോസഫി, അറബിക്, ഇംഗ്ലിഷ്, ഉറുദു, ഹിന്ദി, മലയാളം, മ്യൂസിക്, പെയിന്റിംഗ്, നൃത്തം, തിയറ്റര്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍, എജ്യുക്കേഷന്‍ തുടങ്ങിയവയാണ് അക്കാഡമിക് പ്രോഗ്രാമുകള്‍. ഇവയെക്കൂടാതെ കംപാരറ്റീവ് ലിറ്ററേച്ചര്‍, വേദിക് സ്റ്റഡീസ്, ട്രാന്‍സലേഷന്‍ സ്റ്റഡീസ്, മാനുസ്‌ക്രിപ്‌റ്റോളജി, സാന്‍സ്‌ക്രിറ്റ് ജനറല്‍ സ്റ്റഡീസ്, ഇന്ദിരാ ഗാന്ധി സെന്റര്‍ ഫോര്‍ ജെന്‍ഡര്‍ സ്റ്റഡീസ് എന്നിങ്ങനെ ആറ് പഠനകേന്ദ്രങ്ങളും സര്‍വ്വകലാശാലയ്ക്കുണ്ട്. കംപാരറ്റീവ് ലിറ്ററേച്ചര്‍, സാന്‍സ്‌ക്രിറ്റ് ജനറല്‍ സ്റ്റഡീസ് എന്നിവയെ ഡിപ്പാര്‍ട്ട്‌മെന്റുകളായി ഉയര്‍ത്താനുള്ള ശ്രമങ്ങളും നടക്കുന്നു.

സാന്‍സ്‌ക്രിറ്റ്, മ്യൂസിക്, ഡാന്‍സ്്, പെയ്ന്റിങ് എന്നീ നാലു ഡിസിപ്ലിനുകളിലാണ് സര്‍വ്വകലാശാലയുടെ ബിരുദ കോഴ്‌സുകള്‍. സാന്‍സ്‌ക്രിറ്റ് സാഹിത്യ, സാന്‍സ്‌ക്രിറ്റ് വേദാന്ത, സാന്‍സ്‌ക്രിറ്റ് വ്യാകരണ, സാന്‍സ്‌ക്രിറ്റ് ന്യായ, സാന്‍സ്‌ക്രിറ്റ് ജനറല്‍, ഹിന്ദി, ഹിസ്റ്ററി, മലയാളം, ഫിലോസഫി, ഉറുദു, മ്യൂസിക്, തിയറ്റര്‍, ഇംഗ്ലിഷ്, കംപാരറ്റീവ് ലിറ്ററേച്ചര്‍, ഡാന്‍സ്, വേദിക് സ്റ്റഡീസ്, അറബിക്, സൈക്കോളജി, സോഷ്യല്‍ വര്‍ക്ക് ജെന്‍ഡര്‍ ഇക്കോളജി ആന്‍ഡ് ദളിത് സ്റ്റഡീസ്, കേരള റെസ്‌പോണ്‍സിബിള്‍ ആയുര്‍വേദിക് ടൂറിസം എജ്യുക്കേഷണല്‍ റിസോഴ്‌സസ് ( ക്രേറ്റര്‍) ഫിസിക്കല്‍ എജ്യുക്കേഷന്‍ എന്നീ 22 വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളും സര്‍വ്വകലാശാല വാഗ്ദാനം ചെയ്യുന്നു.

21 വിജ്ഞാനശാഖകളില്‍ എംഫില്‍/പിഎച്ച്ഡി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി-പിഎച്ച്ഡി പ്രോഗ്രാമുകളും സര്‍വ്വകലാശാലയിലുണ്ട്. സാന്‍സ്‌ക്രിറ്റ് സാഹിത്യ, സാന്‍സ്‌ക്രിറ്റ് വേദാന്ത, സാന്‍സ്‌ക്രിറ്റ് വ്യാകരണ, സാന്‍സ്‌ക്രിറ്റ് ന്യായ, സാന്‍സ്‌ക്രിറ്റ് ജനറല്‍, ഹിന്ദി, ഹിസ്റ്ററി, മലയാളം, ഇംഗ്ലിഷ്, വാസ്തുവിദ്യ, മാനുസ്‌ക്രിപ്‌റ്റോളജി, ട്രാന്‍സലേഷന്‍ സ്റ്റഡീസ്, ഉറുദു, മ്യൂസിക്, ഫിലോസഫി, സോഷ്യോളജി, ജ്യോഗ്രഫി, കംപാരറ്റീവ് ലിറ്ററേച്ചര്‍, സൈക്കോളജി, ജെന്‍ഡര്‍ സ്റ്റഡീസ് തുടങ്ങിയവയാണവ. കൂടാതെ തിയറ്റര്‍, സോഷ്യല്‍ വര്‍ക്ക്, ഡാന്‍സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍, ആയൂര്‍വേദ എന്നീ 5 വിജ്ഞാനശാഖകളില്‍ ഡയറക്റ്റ് പിഎച്ച്ഡി പ്രോഗാമുകളുമുണ്ട്.

About Sree Sankaracharya University of Sanskrit

The University was established two decades ago in the name of the illustrious Indian philosopher Jagad Guru Adi Sankara in his place of birth at Kalady. The basic objective of the University is to impart knowledge in various branches of Sanskrit, Indology, Indian culture, Indian and Foreign languages, Indian philosophy, Fine Arts and Social Sciences and to promote the study and research in Sanskrit and other systems of Indian knowledge. As a centre of cultural heritage and a house for indigenous art forms, the University is envisioned to harmonize the society through educational excellence.