പ്രാദേശിക കേന്ദ്രം പയ്യന്നൂർ

കാമ്പസ്

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ പയ്യന്നൂർ പ്രാദേശികകേന്ദ്രം ആരംഭിക്കുന്നത് 1995 ജൂൺ 18 നാണ്. കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള പയ്യന്നൂർ കേന്ദ്രീയവിദ്യാലയം, സ്വാമി ആനന്ദതീർത്ഥ കാമ്പസ് എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങൾ അടുത്തുതന്നെ പ്രവർത്തിക്കുന്നതിനാൽ അനേകം വിദ്യാർത്ഥികളുടെ തുടർവിദ്യാഭ്യാസം സർവ്വകലാശാലയുടെ ഈ കാമ്പസ് വഴി  സാധ്യമാകുന്നുണ്ട്. നിലവിൽ ഒരു ബിരുദ കോഴ്‌സും (ബിഎ സംസ്‌കൃതം കോർ) എം എ സംസ്കൃത സാഹിത്യം, എം എ സംസ്കൃത വേദാന്തം, എം എ സംസ്കൃത വ്യാകരണം, എം എ ഹിസ്റ്ററി, എം എ ഫിലോസഫി, എം എ മലയാളം, എം എ ഹിന്ദി, എം എസ് ഡബ്ള്യു തുടങ്ങി  എട്ട് ബിരുദാനന്തര ബിരുദ കോഴ്‌സുകളും ഈ പ്രാദേശികകേന്ദ്രത്തിലുണ്ട്.

 

കാമ്പസ് ഡയറക്ടർ
എങ്ങനെ എത്തിച്ചേരാം?

Search