വീക്ഷണം ദൗത്യം കാതലായ മൂല്യം
दर्शनम्
इदं विद्यास्थानं विविधविषयाध्यायनिरतं
नवीनानां शोधे नवपथविनिर्माणनिपुणम्।
सुतन्त्रस्वातन्त्र्यव्यवहृतिषु शास्त्रोक्तविधिना
विमुक्तेर्विज्ञानं कलयति जगत्क्षेममनिशम्।
ശരിയായ മനോഭാവവും മതിയായ അറിവും ശാസ്ത്രീയഗുണവിശേഷവുമുള്ള, പ്രായോഗിക ലോകത്തിന് വേണ്ട സർഗ്ഗധനരായ യുവഗവേഷകരെയും വിമർശനാത്മക ചിന്തകരെയും രൂപപ്പെടുത്തിക്കൊണ്ട് വിമോചനാത്മകമായ അറിവുത്പാദനവും അതിന്റെ ഗുണപരമായ പ്രചാരവും
സ്വയം യാഥാർഥ്യമാക്കലിനും സാമൂഹിക പരിവർത്തനത്തിനും വേണ്ടി സാധൂകരിക്കപ്പെടുന്നത് എവിടെയാണോ ആ വിദ്യാഭ്യാസമികവിന്റെ പാർപ്പിടം.
धर्मः
समृद्धे संस्कृतविज्ञानमण्डले सुनिहिताः पूर्वसम्पदः विधिवत् प्रतिपद्य व्याख्याय च देश्यविज्ञानप्रयोगसम्प्रदायानां विपुलनाय सर्वत्र लोकेषु प्रतिपादनम्।
जनानां सामान्यजीवने छात्राणां शैक्षिकजीवनेच सर्गात्मकस्य संवहनक्षमस्य च परिवर्तनस्य संरचनं, तथा ज्ञानप्रयोगाभ्यां जीवनसमस्यानां समाधाने उत्कर्षाधिगमे च पथिप्रदर्शनपूर्वकं समाजसेवनं च।
दुस्तरास्वपि दशासु पार्यन्तिकतया समाजोद्धाराय पर्याप्तं युक्तिप्रकाशं सत्यनिष्ठां च आत्मसात्कृत्य मूढप्रत्ययानाम् आन्ध्यस्य च ग्रहात् लोकस्य विमोचनम्।
വിപുലമായ സംസ്കൃതപരമ്പര്യത്തിൽ ഉറച്ചുനിൽക്കുന്ന ഇന്ത്യയുടെ ചരിത്രപരമായ പൈതൃകം ക്രമാനുസരണം അന്വേഷിക്കുകയും വ്യാഖ്യാനിക്കുകയും അത് ലോകത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുകവഴി തദ്ദേശീയമായ അറിവിന്റെയും പ്രയോഗത്തിന്റെയും ചക്രവാളങ്ങൾ വികസിപ്പിക്കുക.
അറിവും പരിശീലനവും പ്രദാനംചെയ്തുകൊണ്ട് ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിച്ച് മികവിന്റെ പാതയിൽ മുന്നേറാൻ പ്രാപ്തരാക്കുകവഴി
മനുഷ്യരുടെ അസ്തിത്വപരമായ അവസ്ഥകൾ, വിദ്യാർത്ഥികളുടെ അക്കാദമികജീവിതം, സാമൂഹ്യസേവനം തുടങ്ങിയവയിൽ സൃഷ്ടിപരവും പരിവർത്തനപരവുമായ മാറ്റം രൂപപ്പെടുത്തിയെടുക്കുക.
എല്ലാ അസാധ്യതകളിൽക്കൂടിയും ആത്യന്തികമായി വിമോചനത്തിലേക്ക് സമൂഹത്തെ കൈപിടിച്ചാനയിക്കുന്ന സത്യത്തെ ഉൾക്കൊണ്ടുകൊണ്ട്
യുക്തിയുടെ ദീപ്തമായ പ്രകാശത്താൽ അന്ധവിശ്വാസങ്ങളുടെയും അന്ധതയുടെയും പിടിയിൽനിന്ന് ലോകത്തെ വിമോചിപ്പിക്കുക.സ്ഥാപനാഭിമുഖ്യം
- ഉന്നതവിദ്യാഭ്യാസരംഗത്ത് നൂതനവും ഉൾക്കൊള്ളലിൽ ഊന്നിയതുമായ ഒരു അക്കാദമികസംസ്കാരം വികസിപ്പിക്കുകയും നിലനിർത്തുകയും ചെയ്യുക
- സംസ്കൃതപാരമ്പര്യത്തിന്റെ വിപുലമായ പൈതൃകവും വിവിധ സംസ്കാരവുമായും അറിവുകളുമായും അതിനുള്ള ഇടപെടലുകളും ഉൾക്കൊള്ളുകയും പകർന്നുനല്കുകയും ചെയ്യുക
- അക്കാദമിക സമൂഹത്തിനിടയിലെ ചിന്തകൾക്കും പ്രകാശനത്തിനുമുള്ള സ്വാതന്ത്ര്യത്തിന്റെ സംസ്കാരം ദൃഢപ്പെടുത്തുക
- ക്യാമ്പസിലെ സ്ഥായിയായതും പരിസ്ഥിതി സൗഹാർദ്ദപരവുമായ അന്തരീക്ഷത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക
- വിദ്യാർത്ഥികൾ, ഗവേഷകർ, അദ്ധ്യാപകർ, മറ്റ് ജീവനക്കാർ തുടങ്ങിയവർക്കിടയിൽ ടീംവർക്കിന്റെ ശക്തിയും പ്രാധാന്യവും പ്രചരിപ്പിക്കുക
സാമൂഹികമായ സംഭാവനകൾ
- കാമ്പസിന് പുറത്തേക്കുള്ള പ്രവർത്തനങ്ങളിലൂടെ പൊതുസമൂഹവും അക്കാദമിക സമുദായവുമായി ഒരു ബന്ധം സ്ഥാപിച്ചെടുക്കുക
- ഗവേഷണം , സഹപ്രവർത്തനം മുതലായവയിൽക്കൂടി സുസ്ഥിരവികസനവും ആരോഗ്യകരവും ആഹ്ലാദകരവും ഉൾക്കൊള്ളലിൽ അധിഷ്തിതമായതുമായ ഒരു സമൂഹത്തെയും പ്രചരിപ്പിക്കുക
- ഏതുതരം വിവേചനത്തിനെതിനെതിരെയും നൈതികമായ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് ഫലപ്രദമായ സാമൂഹികഇടപെടലുകൾ നടത്താൻ സർവ്വകലാശാലാസമൂഹത്തെ പ്രോത്സാഹിപ്പിക്കുക
സ്റ്റുഡന്റസ് സപ്പോർട് സിസ്റ്റം
- പൂർണ്ണമായ അക്കാദമികമികവ് കൈവരിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക
- വിമർശനാത്മകചിന്തയെയും ചോദ്യം ചെയ്യാനുള്ള സംസ്കാരത്തെയും ശീലിപ്പിക്കുക
- പ്രശ്നപരിഹാരം, സാഹചര്യങ്ങളോട് ഇണങ്ങുക, തീരുമാനങ്ങൾ എടുക്കുക തുടങ്ങിയ ജീവിതപാടവങ്ങൾ പകർന്നുകൊടുക്കുക
- വിദ്യാർത്ഥികളുടെ വിനിയോഗശേഷി മെച്ചപ്പെടുത്തുക
- മുൻകൈ എടുക്കൽ, മതനിരപേക്ഷത, പുരോഗമനാത്മകത തുടങ്ങിയവ വിദ്യാർത്ഥികളിൽ ശീലിപ്പിക്കുക വഴി ജീവിതത്തോടും സമൂഹത്തോടും ധനാത്മകമായ സമീപനം വളർത്തിയെടുക്കുക
ഭാവി ലക്ഷ്യങ്ങൾ
- മാനവിക സാമൂഹ്യശാസ്ത്രവിഷയങ്ങളിൽ, പ്രത്യേകിച്ചും സംസ്കൃതപഠനഗവേഷണങ്ങളിൽ ആഗോളപ്രശസ്തിയുള്ള വിദ്യാഭ്യാസസ്ഥാപനമായി ഉയർന്നുവരിക
- വ്യക്തികൾ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന ഒരു ഇടമായി മാത്രമല്ല കാമ്പസിന്റെ ജീവിതത്തിൽ പൂർണ്ണമായി ഇടപെട്ടുകൊണ്ട് കേരളത്തിനും ഇന്ത്യയ്ക്കും ലോകത്തിനുതന്നെയും മാതൃകയായ മികച്ച വ്യവഹാരങ്ങളുടെ ആവിഷ്കാരഭൂമികയായി കാമ്പസിനെ വളർത്തുക
- അന്താരാഷ്ട്ര നിലവാരമുള്ള അക്കാദമിക പദ്ധതികളും പ്രോജക്ടുകളും മറ്റ് പ്രോഗ്രാമുകളും രൂപകൽപന ചെയ്യുക
ബിരുദസവിശേഷതകൾ
- ബിരുദത്തിനായി തെരഞ്ഞെടുത്ത വിഷയമേഖലയിലെ അറിവിന്റെ അടിസ്ഥാനഘടകങ്ങളെ ശാസ്ത്രീയമായും വിമർമർശനാത്മകമായും ഉൾക്കൊള്ളലിലൂടെയും (ഇൻക്ലൂസീവ്) വിലയിരുത്താനും അപഗ്രഥിക്കാനുമുള്ള കഴിവ്
- അറിവിന്റെ ഉള്ളടക്കത്തെ വ്യക്തമായും സ്പഷ്ടമായും പ്രകടിപ്പിക്കാനുള്ള കഴിവ്
- ഭരണഘടനാമൂല്യങ്ങളായ മതേതരത്വം സാമൂഹ്യ സമത്വം തുടങ്ങിയവയെപ്പറ്റിയുള്ള മതിയായ അവബോധവും അറിവും
- ലിംഗസമത്വത്തെപ്പറ്റിയും അവകാശങ്ങളെപ്പറ്റിയുമുള്ള അവബോധം
- പരിസ്ഥിതി സൗഹാർദ്ദപരവും സുസ്ഥിരവുമായ വികസനത്തോടുള്ള ജ്ഞാനപരമായ ആഭിമുഖ്യം
- തെരഞ്ഞെടുത്ത പഠനമേഖലയുമായി ബന്ധപ്പെട്ട് ദേശീയവും അന്തർദേശീയവുമായ സന്ദർഭങ്ങളിൽ സംഭവിക്കുന്ന പുരോഗതികൾക്കൊപ്പം മുന്നേറാനുള്ള കഴിവ്
- നിരന്തരം പരിണാമവിധേയമായിക്കൊണ്ടിരിക്കുന്ന സാങ്കേതിക, അന്തർവൈജ്ഞാനിക, ബഹുവൈജ്ഞാനിക, ബഹുസാംസ്കാരിക സാഹചര്യങ്ങളുമായി ചേർന്നുപോകാനുള്ള കഴിവ്
- ഗവേഷണശൃംഖലയും വ്യവസായസംരംഭങ്ങളും വികസിപ്പിക്കുവാനുള്ള സാമർഥ്യം
- സംസ്കൃതവും ഇന്ത്യൻ, പാശ്ചാത്യ-പൗരസ്ത്യ ഭാഷാപരമ്പര്യവുമായുള്ള ബൗദ്ധികസംവാദങ്ങൾ ഏകോപിപ്പിക്കുവാനും പ്രചരിപ്പിക്കുവാനുമുള്ള കഴിവ്
- വിപുലവും വൈവിധ്യമേറിയതുമായ സംസ്കൃത പാരമ്പര്യത്തേപ്പറ്റിയും ചിന്തകളെപ്പറ്റിയുമുള്ള ക്രിയാത്മകമായ തിരിച്ചറിവുകൾ വികസിപ്പിച്ചുകൊണ്ട്
- Ability to evaluate and analyse fundamentals of the knowledge area chosen for graduation, in a scientific, critical and inclusive manner.
- Ability to articulate the knowledge-content orally and literally in an effective manner.
- Adequate awareness and knowledge about constitutional values of secularism and social equality.
- Sensitivity to gender equality and rights.
- Informed orientation towards eco-friendly and sustainable development.
- Ability to keep pace with developments in the chosen area of study in the national and global contexts.
- Capability to adapt to ever-evolving technological, interdisciplinary, multidisciplinary and multicultural environment.
- Competency to develop research network and entrepreneurial skill.
- Ability to consolidate and initiate intellectual dialogues between Sanskrit and other knowledge traditions, Indian, Eastern and western.
- Ability to develop creative understanding of the rich and diverse legacy of Sanskrit tradition of thought and to engage with contemporary issues and challenges.