സർവ്വകലാശാലയെക്കുറിച്ച്

സർവ്വകലാശാല

സര്‍വ്വകലാശാലയുടെ ചരിത്രം

ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വകലാശാല 1994 നവംബർ 25ന് കേരളനിയമസഭയുടെ ആക്ട് ട (1994) അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേരളത്തില്‍ എറണാകുളം ജില്ലയിലെ ചരിത്രപ്രസിദ്ധമായ കാലടിയിലാണ് സംസ്കൃതസര്‍വകലാശാലയുടെ ആസ്ഥാനം. തെക്ക് തിരുവനന്തപുരം മുതല്‍ വടക്ക് കണ്ണൂർ വരെ കേരളത്തിലെ എട്ട് ജില്ലകളിലായി എട്ട് പ്രാദേശിക കേന്ദ്രങ്ങള്‍ സര്‍വകലാശാലയ്ക്കുണ്ട്. യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷനില്‍ നിന്നു ലഭിച്ച 2 (F), 12 (B) എന്നീ ക്രെഡിറ്റുകൾ കൂടാതെ 2014 സെപ്റ്റംബർ 24 ന് നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (NAAC) ന്റെ എ ഗ്രേഡ്‌ കൂടി ലഭിക്കുകവഴി ഈ അംഗീകാരം കരസ്ഥമാക്കുന്ന കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല എന്ന പദവിയും സംസ്കൃത സർവ്വകലാശാലയ്ക്ക് സ്വന്തമാണ്. പരിമിതമായ ജീവനക്കാരും വൈജ്ഞാനികശാഖകളുമായി പ്രവർത്തനം ആരംഭിച്ച സർവ്വകലാശാല നിലവിൽ 178 സ്ഥിരാദ്ധ്യാപകരെയും 273 ജീവനക്കാരെയും  ഉൾക്കൊള്ളുകയും 10 വൈജ്ഞാനികശാഖകളും 23 അക്കാദമിക വകുപ്പുകളും 5 അന്തർവൈജ്ഞാനിക  ഗവേഷണകേന്ദ്രങ്ങളുമായി 4000 വിദ്യാർത്ഥികൾക്ക് സേവനം ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. 

 

ഞങ്ങളുടെ പ്രയാണത്തെപ്പറ്റി
ദർശനം
ദൗത്യം
കാതലായ മൂല്യങ്ങൾ

ലൊക്കേഷൻ

നിയമവും വ്യവസ്ഥകളും

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്ട്


ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്ട്: ഡൗൺലോഡ്

1994 മാർച്ച് 3 ന് ബഹുമാനപ്പെട്ട കേരള ഗവർണ്ണറുടെ അനുമതി ലഭിച്ച  കേരള സംസ്ഥാന നിയമ നിർമ്മാണ സഭാ ആക്ടാണ് ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ആക്ട്, 1994 (1994 ലെ ആക്ട് 5). ഇത് കേരള ഗവണ്മെന്റ് 03.03.1994 ന് അസാധാരണ ഗസറ്റിൽ അറിയിപ്പായി, No. 2547/Leg. Uni. 3/94/Law. dated 03.03.1994,  പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ ആക്ടിൽ പിന്നീട് പലപ്രാവശ്യം ഭേദഗതികൾ വരുത്തിയിട്ടുണ്ട്. വിവിധങ്ങളായ നിയമ നിർമ്മാണവുമായി ബന്ധപ്പെട്ട്  വേർപെട്ടുകിടന്ന ഇത്തരം ഭേദഗതികളെ മുഖ്യ ആക്ടിലേക്ക് സംയോജിപ്പിച്ചുകൊണ്ട് ഈ നിയമം പ്രാബല്യത്തിലെത്തിക്കാൻ   ആത്മാർത്ഥപ്രയത്നം നടത്തിയിട്ടുണ്ട്. ഇന്ന് കാണുന്ന രൂപത്തിലേക്കുള്ള ആക്ടിന്റെ നാൾവഴികൾ മനസ്സിലാക്കാൻ മുൻപുണ്ടായിരുന്ന ചട്ടങ്ങൾ അടിക്കുറിപ്പുകളായി ചേർത്തിട്ടുണ്ട്. നാല് നിയമഭേദഗതികളും അച്ചടിപ്പിശക് മൂലം മുഖ്യ ആക്ടിൽ വരുത്തിയ ഒരു ഭേദഗതിയും കൂടി സമാഹരിച്ച് ഒരു സ്ഥലത്തുതന്നെ ലഭ്യമാകത്തക്കവിധത്തിൽ സർവകലാശാലാ ജീവനക്കാർക്കായി ഇവിടെ ചേർത്തിട്ടുണ്ട്.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വ്യവസ്ഥകൾ

നേട്ടങ്ങളും ബഹുമതികളും

സാമവേദപാരായണത്തിന്റെ 100 മണിക്കൂർ ഡോക്കുമെന്റേഷൻ
പേരെടുത്ത നമ്പൂതിരി കുടുംബങ്ങളിൽ നിലനിന്നിരുന്നതും കേരളത്തിൽ സവിശേഷവുമായിരുന്നതാണ് ജൈമിനീയ പാരമ്പര്യത്തിലെ സാമവേദപാരായണം. എന്നാൽ സാമൂഹ്യ, ധൈഷണിക പരിവർത്തനങ്ങളുടെ സമകാലികസന്ദർഭങ്ങളിൽ വളരെവേഗം വിസ്മൃതിയിക്കൊണ്ടിരിക്കുന്ന ഒന്നാണിത്. 
 
വാമൊഴി പാരമ്പര്യത്തിലൂന്നിയ ഈ സംസ്കാരത്തിന്റെ സംരക്ഷണത്തിനായി ശ്രീ ശങ്കരാചാര്യ സംസ്കൃതസർവകലാശാലാ മുൻകൈയെടുക്കുകയും തൃശൂർ ജില്ലയിലുള്ള പാഞ്ഞാൾ ഗ്രാമത്തിലെ പാരമ്പര്യപണ്ഡിതരുടെ സാമവേദപാരായണം രേഖപ്പെടുത്തിവയ്ക്കുകയും  ചെയ്തിട്ടുണ്ട്.

 

കൂടിയാട്ടത്തെക്കുറിച്ചുള്ള 100 മണിക്കൂർ ഡോക്കുമെന്ററി
സംസ്കൃതപദ്ധതിയുടെ ശക്തിപ്പെടുത്തൽ
ഗാന്ധിദർശൻ പദ്ധതി
കയ്യെഴുത്തുപ്രതി ശേഖരണയജ്‌ഞം

Search