ബിരുദ കോഴ്സുകള്‍

സംസ്കൃതസാഹിത്യം

സംസ്കൃതസാഹിത്യത്തിലെ ബിരുദം മൂന്നുവർഷത്തെ കോഴ്സാണ്.  ഈ കോഴ്സിന് ചേരുന്നതിനുള്ള അടിസ്ഥാനയോഗ്യത അംഗീകൃതസ്കൂൾബോർഡിന്റെ പ്ലസ്ടുപരീക്ഷയോ തത്തുല്യപരീക്ഷയോ പാസായിരിക്കണം എന്നതാണ്.
കലാപഠനത്തിൻറെശാഖയുമായിബന്ധപ്പെട്ട ഈ കോഴ്സ്സമൂഹം, പദ്യം, ഗദ്യം, നാടകം,നോവൽ, വ്യാകരണം തുടങ്ങിയ സംസ്കൃതവുമായി ബന്ധപ്പെട്ടമേഖലകളെഉൾക്കൊള്ളുന്നു. ഇന്ത്യയിലെതന്നെ ഏറ്റവും പഴക്കം ചെന്നഭാഷകളിൽ ഒന്നാണ് സംസ്കൃതം.  ഈ ഭാഷയിൽ പ്രാവീണ്യം നേടാൻ ഈ കോഴ്സ്വിദ്യാർത്ഥികളെ സഹായിക്കുന്നു.  ഈ ഡിഗ്രി കോഴ്സിൽ പ്രധാനമായും ഉൾക്കൊള്ളുന്ന വിഷയങ്ങൾ നാടകം, ഗദ്യം, പദ്യം, നോവൽ, സാഹിത്യവിമർശനം, ഫിക്ഷൻ, സമൂഹം, വ്യാകരണം, സാഹിത്യചരിത്രം തുടങ്ങിയവയാണ്. ഇപ്പോൾ ഇന്ത്യൻ യുവത്വം ഈ ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കുന്നത്കൊണ്ട്തന്നെ സംസ്കൃതത്തിൽ ബിരുദം നേടാനുള്ളതാല്പര്യവും വർദ്ധിക്കുന്നുണ്ട്.
കാവ്യസാഹിത്യം, പ്രയുക്തവ്യാകരണം, സംസ്കൃതഭാഷയിലെ സാഹിത്യം, രീതിശാസ്ത്രം, ന്യായം, സംസ്കൃതത്തിലെ വിനിമയശേഷികൾ, വൈദികസാഹിത്യം, ഇന്ത്യയുടെസാംസ്കാരികപാരമ്പര്യം, സംസ്കൃതംപ്രയോഗത്തിൽ, സംസ്കൃതസാഹിത്യത്തിന്റെചരിത്രം, നാടകം, വൃത്തവുംഅലങ്കാരവും, ആസ്തികദർശനങ്ങൾ, കാവ്യമീമാംസ എന്നീ വിഷയങ്ങൾ കോഴ്സിന്റെഭാഗമായിപഠിക്കണം.
സംസ്കൃതത്തിൽ താൽപര്യമുള്ളവർക്കും ഈ ഭാഷയിൽ അധ്യാപകനോലെക്ചററോ ആകാൻ ആഗ്രഹിക്കുന്നവർക്കും അനുയോജ്യമാണ് ഈ കോഴ്സ്.  മന്ത്രോച്ചാരണത്തിൽ താല്പര്യമുള്ളവർക്കും പണ്ഡിതപദവിനേടാൻ ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സ് അനുയോജ്യമാണ്.  സംസ്കൃതഭാഷയെയും സാഹിത്യത്തെയും സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സിന്ചേരാം.  ബിരുദത്തിനുശേഷം വിദ്യാർഥികൾക്ക് ഉയർന്നഡിഗ്രികൾക്കായുള്ള ഉപരിപഠനത്തിന് ചേരാവുന്നതാണ്.

കരിയർസാധ്യതകൾ

ഈ മേഖലയിലെ ബിരുദധാരികൾക്ക് അനേകംതൊഴിലവസരങ്ങൾ ലഭ്യമാണ്.  ഉദാഹരണത്തിന് അധ്യാപകൻ, ദ്വിഭാഷിവിദഗ്ധോപദേശകൻ എന്നീ നിലകളിൽ അവർക്ക് പ്രവർത്തിക്കാം.  പൊതുമേഖലയിലും സ്വകാര്യമേഖലയിലും ആയി ദ്വിഭാഷികൾക്ക് തന്നെ അനേകം തൊഴിലവസരങ്ങൾ ലഭ്യമാണ്.  ശാസ്ത്രരചന,  സാങ്കേതികബിസിനസ്രംഗങ്ങൾ എന്നീ മേഖലകളിൽ ദ്വിഭാഷികളോ വിവർത്തകരോ ആവുക എന്നത് ഇന്ന് അധ്യാപനത്തിന് പുറത്തുള്ള ഏറ്റവും വലിയ സാധ്യതയാണ്.
പുറത്തുള്ളകരാർജോലി,വിദഗ്ദ്ധോപദേശം, സ്വതന്ത്രതൊഴിൽ തുടങ്ങിയവ സംസ്കൃതപഠനത്തിന്റെ മേഖലയിലെ മറ്റ് കരിയർ സാധ്യതകളാണ്.  സ്വതന്ത്രതൊഴിൽ താൽപര്യമുള്ളവർക്ക് ഇ-റിസർച്ച്ഫേമുകൾ, വിവർത്തനബ്യൂറോകൾ, പ്രസാധനസംരംഭങ്ങൾ, ആഗോളസംഘടനകൾ, ടൂറിസം യാത്ര ഹോട്ടൽ മേഖലകൾ എന്നിവിടങ്ങളിൽ ചേരാവുന്നതാണ്.

അഡ്മിഷൻപ്രക്രിയ

ബിരുദ കോഴ്സിലേക്കുള്ള പ്രവേശനം വിദ്യാർത്ഥികളുടെ മെറിറ്റിനെ ആശ്രയിച്ചായിരിക്കും.  അതിനനുസൃതമായി വിദ്യാർത്ഥികൾക്ക് തന്നെ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ്. ബിരുദാനന്തര ബിരുദ കോഴ്സിലേക്കുള്ള പ്രവേശനം പൊതുപ്രവേശന പരീക്ഷയിൽ ലഭിക്കുന്നമാർക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും.

യോഗ്യതാമാനദണ്ഡം

ഈ സർവകലാശാലയിൽ ഡിഗ്രി കോഴ്സിന് ചേരാൻ താൽപര്യപ്പെടുന്ന വിദ്യാർത്ഥികൾ ഏതെങ്കിലും അംഗീകൃത ബോർഡിൻറെ കീഴിൽ പ്ലസ്ടു പരീക്ഷ പാസായിരിക്കണം.  ബിരുദാനന്തരബിരുദത്തിന് ചേരാൻതാല്പര്യപ്പെടുന്നവർ ബിരുദകോഴ്സും ഗവേഷണം നടത്താൻ ആഗ്രഹമുള്ളവർ ബിരുദാനന്തരബിരുദകോഴ്സും പാസായിരിക്കണം.

അപേക്ഷിക്കേണ്ടരീതി

ബിഎ, ബിഎഫ്എ കോഴ്സുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിശ്ചയിക്കപ്പെട്ടിട്ടുള്ള തീയതിക്ക് മുൻപ് ssus.ac.in,ssusonline.org എന്നീ വെബ്സൈറ്റുകളിൽ ഏതെങ്കിലും ഒന്ന്വഴി അപേക്ഷസമർപ്പിക്കേണ്ടതാണ്.  ഓൺലൈൻ അപേക്ഷയുടെ പ്രിൻറ്കോപ്പിയും മറ്റ് അവശ്യരേഖകളും ഫീസടച്ചതിന്റെറെസിപ്റ്റും അതത്വകുപ്പ്മേധാവികൾക്കോ മുഖ്യകേന്ദ്രത്തിലെയോ പ്രാദേശികകേന്ദ്രങ്ങളിലെയോ ക്യാമ്പസ് ഡയറക്ടർക്കോ അയക്കേണ്ടതാണ്.
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പേഇൻസ്ലിപ്പ്വഴി(ഇത്സർവകലാശാലവെബ്സൈറ്റിൽനിന്നുംഡൗൺലോഡ്ചെയ്യാം.) അപേക്ഷാ ഫീസ്യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയിൽനിന്നും യൂണിവേഴ്സിറ്റിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കേണ്ടതാണ്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ കാലടി ശാഖയിൽ മാറാവുന്നതരത്തിൽ ഫിനാൻസ് ഓഫീസർ, ശ്രീ ശങ്കരാചാര്യ സംസ്കൃതസർവകലാശാലയുടെ പേരിൽ ഡിമാൻഡ്ഡ്രാഫ്റ്റായും ഫീസ് അടയ്ക്കാവുന്നതാണ്.

സംസ്കൃതംജനറൽ

 2005ലാണ് സംസ്കൃതം ജനറൽ വിഭാഗം സ്ഥാപിക്കപ്പെട്ടത്.  സംസ്കൃത സാഹിത്യപഠനത്തിന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്ന ഈ വിഭാഗം സംസ്കൃതഅധ്യയത്തിന്റെ പരിധികളെ വിശാലമാക്കുന്നതിനായി ശ്രമിച്ചുകൊണ്ടിരിക്കുന്നു.  ഈ കേന്ദ്രം അധികം വൈകാതെതന്നെ പൂർണ്ണതോതിൽ പ്രവർത്തിക്കുന്ന വിഭാഗമായി മാറും. ഗവേഷണതൽപരരായ വിദ്യാർത്ഥികൾക്ക് ഉന്നതനിലവാരത്തിലുള്ള ഗവേഷണാവസരങ്ങൾ വിഭാഗം ഒരുക്കിക്കൊടുക്കും.  പുറത്തുനിന്നുള്ള വിദഗ്ധരെ ഉൾക്കൊള്ളിച്ചുകൊണ്ട്യുജിസിജെആർഎഫ് - നെറ്റ് പരിശീലനവും സംഘടിപ്പിക്കും.  ഈ മേഖലയിൽ പ്രശസ്തരായ പണ്ഡിതരെ ഉൾക്കൊള്ളിച്ചുകൊണ്ട് സെമിനാറുകൾ വർക്ക്ഷോപ്പുകൾ ലെക്ചറുകൾ എന്നിവയും സംഘടിപ്പിക്കുന്നതാണ്. പിയർറിവ്യൂഉള്ളജേണലുകളിൽ പേപ്പറുകൾ പ്രസിദ്ധീകരിക്കുന്നതിന്വിദ്യാർഥികളും അധ്യാപകരും പ്രയത്നിക്കുന്നതാണ്.  സർവകലാശാലയിലെതന്നെ ഇതരവിഭാഗങ്ങളുമായും പുറത്തുള്ള സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള ശ്രമങ്ങളും ഗൗരവപൂർവ്വം നടത്തും.
വലിയ ചരിത്രമുള്ള ഇന്തോ-ആര്യൻ ഭാഷയായ സംസ്കൃതം ഹിന്ദു ചിന്തയുടെ പ്രാഥമികസാഹിത്യഭാഷയും ബുദ്ധ-ജൈനചിന്തകളിലെ സാഹിത്യ വൈജ്ഞാനികഭാഷയുമാണ് .  ഇന്ന് ഇന്ത്യൻ ഭരണഘടന ലിസ്റ്റ് ചെയ്യുന്ന 22 ഭാഷകളിൽ ഒന്നും ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗികഭാഷയുമാണ് സംസ്കൃതം. ഇൻഡോ-യൂറോപ്യൻ പഠനങ്ങളിൽ സംസ്കൃതത്തിന് പ്രധാനസ്ഥാനമുണ്ട്.  സംസ്കൃതത്തിലെ ബിഎ മൂന്ന്വർഷം നീളുന്ന ബിരുദകോഴ്സാണ്.  കലാപഠനത്തിന്റെ മേഖലയുമായി ബന്ധപ്പെട്ട് ഈ കോഴ്സ്സമൂഹം പദ്യം ഗദ്യം നാടകം നോവൽ വ്യാകരണം തുടങ്ങി സംസ്കൃത സാഹിത്യവുമായി ബന്ധപ്പെട്ടമേഖലകളെ പഠിക്കുന്നു.  കോഴ്സിന് ചേരുന്നതിനുള്ള അടിസ്ഥാനയോഗ്യത പ്ലസ്ടുആണ്. കാവ്യം, നാടകം, ഫിക്ഷൻ, സാഹിത്യവിമർശനം, സാഹിത്യ ചരിത്രം തുടങ്ങിയ വിഷയങ്ങൾ സവിശേഷമായിപഠിപ്പിക്കപ്പെടുന്നു.

അപേക്ഷിക്കേണ്ടരീതി
ബിഎ, ബിഎഫ്എ കോഴ്സുകളിലേക്ക് പ്രവേശനംനേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിശ്ചയിക്കപ്പെട്ടിട്ടുള്ളതീയതിക്ക് മുൻപ് ssus.ac.in, ssusonline.org എന്നീ വെബ്സൈറ്റുകളിൽ ഏതെങ്കിലും ഒന്ന്വഴി അപേക്ഷസമർപ്പിക്കേണ്ടതാണ്.  ഓൺലൈൻ അപേക്ഷയുടെ പ്രിൻറ്കോപ്പിയും മറ്റ് അവശ്യരേഖകളും ഫീസടച്ചതിന്റെറെസിപ്റ്റും അതത്വകുപ്പ് മേധാവികൾക്കോ മുഖ്യകേന്ദ്രത്തിലെയോ പ്രാദേശികകേന്ദ്രങ്ങളിലെയോ ക്യാമ്പസ്ഡയറക്ടർക്കോ അയക്കേണ്ടതാണ്.

സംസ്കൃതന്യായം

ന്യായം എന്ന വാക്കിൻറെ അർത്ഥം നിയമങ്ങൾ, രീതി, വിധി എന്നൊക്കെയാണ്.  ഹിന്ദു തത്ത്വചിന്തയിലെ ആറ് ആസ്തികപദ്ധതികളിൽ ഒന്നാണ് ന്യായം. ഇന്ത്യൻ തത്വചിന്തക ഈ പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനകൾ തർക്കം രീതി എന്നീ സിദ്ധാന്തങ്ങളുടെ വ്യവസ്ഥാപിതമായ വികസനവും ജ്ഞാനശാസ്ത്രപരമായ നിബന്ധനങ്ങളും ആണ്. ജ്ഞാനാർജനത്തിനുള്ള ആറ് പ്രമാണങ്ങളിൽ ന്യായ പദ്ധതിയുടെ ജ്ഞാനശാസ്ത്രം അംഗീകരിക്കുന്നത് നാലെണ്ണത്തെയാണ്. പ്രത്യക്ഷം, അനുമാനം, ഉപമാനം, ശബ്ദം എന്നിവയാണവ.  ഹിന്ദു തത്ത്വചിന്തയിലെ മറ്റ് പദ്ധതികളേക്കാൾ വൈശേഷിക പദ്ധതിയോടാണ് ന്യായ പദ്ധതി ചേർന്നു നിൽക്കുന്നത്.  തെറ്റായ ജ്ഞാനത്തിൽ നിന്നുണ്ടാകുന്ന പ്രവൃത്തികളിലെ കുറ്റങ്ങളുടെയും കുറവുകളുടെയും ഫലമാണ്മനുഷ്യദുരിതം എന്നതാണ് ഇതിന്റെ അനുമാനം. ശരിയായ ജ്ഞാനത്തിലൂടെ മാത്രമേ മോക്ഷം കൈവരികയുള്ളൂ. ഈ അനുമാനം ന്യായത്തെ ജ്ഞാനശാസ്ത്രവുമായി ഇടപെടുന്നതിലേക്ക് നയിച്ചു.  അതായത്തെറ്റായധാരണകളെ നീക്കാനും ശരിയായ ജ്ഞാനത്തെ ആർജിക്കാനുമുള്ള സാധുവായ വഴികളിലേക്ക്.  നെയായികരെ സംബന്ധിച്ചിടത്തോളം തെറ്റായ ജ്ഞാനം കേവലം അറിവില്ലായ്മ മാത്രമല്ല അത്മിഥ്യകൂടിയാണ്. ശരിയായ ജ്ഞാനം എന്നത്തന്നെ മിഥ്യകൾകണ്ടെത്തുകയും മറികടക്കുകയും അതുവഴി ആത്മാവിനെയും യാഥാർത്ഥ്യത്തെയും ശരിയായ പ്രകൃതം മനസ്സിലാക്കുകയും ആണ്.  യഥാർത്ഥത്തിൽ നിലനിൽക്കുന്നതെല്ലാം മനുഷ്യരാൽജേയമാണ് എന്നതത്വത്തെ സ്ഥാപിക്കുന്ന തത്വചിന്തയെ നേരിട്ടുള്ള യഥാതഥ്യത്തിന്റെ രൂപം എന്ന നിലയ്ക്കാണ് നൈയായിക പണ്ഡിതർ സമീപിച്ചത്. അവരെ സംബന്ധിച്ചിടത്തോളം ശരിയായ ജ്ഞാനം എന്ന ത്ലളിതവും പ്രതിഫലനാത്മകവുമായ അഭിജ്ഞാനത്തിൽനിന്നും വ്യത്യസ്തമാണ്. അത് അനുവ്യവസായത്തെ (അഭിജ്ഞാനത്തെ പുനപരിശോധിക്കൽ- തനിക്കെന്തറിയാം എന്ന ഒരുവന്റെ ചിന്തയുടെ പ്രതിഫലനാത്മക അഭിജ്ഞാനം) ആവശ്യപ്പെടുന്നു. തർക്കം, യുക്തി എന്നിവയെ സംബന്ധിച്ച് പ്രധാനപ്പെട്ട പാഠങ്ങളുടെകൂട്ടമാണ് ന്യായസൂത്രങ്ങൾ. ക്രി.മു ആറാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്ന ഇവ അക്ഷപാദഗൗതമന്റെ ആണെന്നാണ് സങ്കല്പം.  1993 സ്ഥാപിക്കപ്പെട്ട സംസ്കൃതന്യായ വിഭാഗം ഇന്ത്യൻ തർക്കശാസ്ത്രത്തിന്റെ വിഭാഗവുമായി ബന്ധപ്പെടുന്നു. ഉന്നതമായ അക്കാദമിക നിലവാരം പുലർത്തുന്ന അധ്യാപകരാണ്വിഭാഗത്തിലേത്.  വിഭാഗത്തിലെ വിദ്യാർഥികളും അധ്യാപകരും ഒരുപോലെ തങ്ങളുടെ പ്രസാധനങ്ങളിലൂടെ ന്യായത്തിന്റെ മണ്ഡലത്തിൽ പ്രധാനപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. സംസ്കൃതന്യായ വിഭാഗം സംഘടിപ്പിച്ചിട്ടുള്ള സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, ലക്ചറുകൾ എന്നിവ വിവിധ പുതിയ മേഖലകളിൽ സംസ്കൃതശാസ്ത്രങ്ങളുടെ പഠനത്തിൻറെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രാധാന്യത്തെ സ്ഥാപിക്കുകയും വിപുലപ്പെടുത്തുകയും ചെയ്യുന്നു.  സംസ്കൃതത്തിന് ശരിയായ ജ്ഞാനം കൂടാതെ ഒരു സംസ്കാരവും പഠനവും ഫലവത്താകില്ല. മറ്റു ശാസ്ത്രങ്ങളുടെ സത്തയെ മനസ്സിലാക്കാൻ ശാസ്ത്രത്തെസംബന്ധിച്ച അറിവ് വളരെ പ്രധാനമാണ്.  തത്വചിന്ത ഭാഷാപഠനം സാങ്കേതിക പഠനം എന്നിവയുടെ പുതിയ മേഖലകളെ ഇവിടെ പഠിപ്പിക്കുന്നു.  സംസ്കൃതശാസ്ത്രങ്ങളെ സംബന്ധിച്ച് അനേകം പുസ്തകങ്ങളും ജേണലുകളും ഇവിടുത്തെ അധ്യാപകരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.


അപേക്ഷിക്കേണ്ടരീതി

ബിഎ, ബിഎഫ്എ കോഴ്സുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിശ്ചയിക്കപ്പെട്ടിട്ടുള്ള തീയതിക്ക് മുൻപ് ssus.ac.in, ssusonline.org എന്നീ വെബ്സൈറ്റുകളിൽ ഏതെങ്കിലും ഒന്ന് വഴി അപേക്ഷസമർപ്പിക്കേണ്ടതാണ്.  ഓൺലൈൻ അപേക്ഷയുടെ പ്രിൻറ്കോപ്പിയും മറ്റ് അവശ്യരേഖകളും ഫീസടച്ചതിന്റെ റെസിപ്റ്റും അതത്വകുപ്പ് മേധാവികൾക്കോ മുഖ്യകേന്ദ്രത്തിലെയോ പ്രാദേശികകേന്ദ്രങ്ങളിലെയോ ക്യാമ്പസ് ഡയറക്ടർക്കോ അയക്കേണ്ടതാണ്.

സംസ്കൃതവേദാന്തം

വേദാന്തം എന്ന വാക്കിൻറെ അർത്ഥം 'വേദങ്ങളുടെ അവസാനം' എന്നാണ്.  ഉപനിഷത്തുക്കളിൽ അടങ്ങിയിരിക്കുന്ന തത്വചിന്തകളിൽനിന്നും അനുമാനങ്ങളിൽനിന്നും ഉയർന്നുവരുന്ന ആശയങ്ങളെയാണ്വേദാന്തം പ്രകാശിപ്പിക്കുന്നത്.  സമഗ്രവും സർവതലസ്പർശിയായ ഏതെങ്കിലും ഒരു പദ്ധതിക്കുവേണ്ടി അല്ല ഇത് നിലകൊള്ളുന്നത്. മറിച്ച് ദ്വൈതചിന്തമുതൽ അദ്വൈതചിന്തവരെയുള്ള വ്യത്യസ്തങ്ങളായ പാരമ്പര്യങ്ങളെ ഒരുമിച്ചു കൂട്ടുന്ന ഒരു കുടക്കീഴാണത്. പ്രസ്ഥാനത്രയം എന്നറിയപ്പെടുന്ന പൊതുവായ പാഠബന്ധത്തിന് അടിസ്ഥാനത്തിലാണ് ഇവയെല്ലാം വികസിപ്പിക്കപ്പെട്ടത്.  ഉപനിഷത്തുകൾക്കും ബ്രഹ്മസൂത്രങ്ങൾക്കും ഭഗവത്ഗീതക്കും ഒരുമിച്ച് പറയുന്ന പേരാണ് പ്രസ്ഥാനത്രയം.
എല്ലാ വേദാന്തചിന്തപാരമ്പര്യങ്ങളും അവയുടെ ചർച്ചകളിൽ താഴെപ്പറയുന്ന മൂന്ന്വിഭാഗങ്ങളുമായി ഇടപെടുന്നു.  അവയെ സംബന്ധിച്ച സങ്കല്പങ്ങളിലും അവയുടെ ബന്ധങ്ങൾ സംബന്ധിച്ച ആശയങ്ങളിലും ഈ ചിന്താപാരമ്പര്യങ്ങൾ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുന്നത്. 1. ബ്രഹ്മം- അത്യന്തികമായ അതിഭൗതിക യാഥാർത്ഥ്യം,  2.ആത്മം/ ജീവാത്മാവ് - വൈയക്തികമായ ആത്മാവ്, 3.  പ്രകൃതി - ആനുഭവികമായ ലോകം, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഭൗതിക പ്രപഞ്ചം, ശരീരവും വസ്തുക്കളും.
വേദാന്തത്തിലെ ഉപകാരം പരസ്യങ്ങളിൽ ചിലത് അദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതം എന്നിവയാണ്.  മറ്റ് ഉപപാരമ്പര്യങ്ങൾ ഭേദാഭേദം എന്ന വാക്കിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.  കാലക്രമത്തിൽ വേദാന്തം യോഗം, ന്യായം തുടങ്ങിയ മറ്റ് ആസ്തിക ചിന്താധാരകളിൽനിന്നും ആശയങ്ങളെ സ്വീകരിക്കുകയും അതിലൂടെ ഹിന്ദുതത്വചിന്തയിലെ ഏറ്റവും പ്രധാനപ്പെട്ട ചിന്താവഴി ആവുകയും ചെയ്തു. വൈഷ്ണവചിന്ത, ശക്തിചിന്ത, ശൈവചിന്ത എന്നിവയുടെ ഇന്നും നിലനിൽക്കുന്ന രൂപങ്ങളെ വേദാന്തം വലിയ തോതിൽ സ്വാധീനിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.  ഹിന്ദുതത്വചിന്ത യിൽ വേദത്തിന് ചരിത്രപരമായും ചിന്താപരമായും കേന്ദ്രസ്ഥാനമുണ്ട്.
ഇന്ത്യൻ അതിഭൗതികതയുമായി ബന്ധപ്പെട്ട സംസ്കൃത വേദാന്ത വിഭാഗം സ്ഥാപിക്കപ്പെട്ടത് 1993ലാണ്.  ശങ്കരാചാര്യരുടെ അദ്വൈത വേദാന്ത ചിന്ത ലോകത്തിനുള്ള ഇന്ത്യയുടെ നിസ്തുല സംഭാവനയാണ്.  പരസ്പരസ്നേഹത്തിന്റേയും സഹകരണത്തിന്റേയും മതസഹിഷ്ണുതയുടെയും സാർവലൗകികതത്വങ്ങൾ മനസ്സിലാക്കുക എന്നത്മാത്രമാണ്ലോകസമാധാനത്തിനും മാനവിക ക്ഷേമത്തിനുമുള്ള ഒരേയൊരു വഴി.
വേദാന്ത വിഭാഗത്തിൽ വേദാന്തത്തെ സംബന്ധിച്ച് ഗൗരവപൂർണ്ണമായ പഠനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.  മഹത്തായ അദ്വൈതപാരമ്പര്യത്തെ പ്രചരിപ്പിക്കുന്നതിനും പരിരക്ഷിക്കുന്നതിനും അതിൽ പുതിയ അന്വേഷണങ്ങൾ നടത്തുന്നതിനും വേണ്ടി നിരവധി ദേശീയ-അന്തർദേശീയ സെമിനാറുകളും വർക്ഷോപ്പുകളും സംഘടിപ്പിക്കപ്പെടുന്നു.

അപേക്ഷിക്കേണ്ടരീതി


ബിഎ, ബിഎഫ്എ കോഴ്സുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിശ്ചയിക്കപ്പെട്ടിട്ടുള്ള തീയതിക്ക് മുൻപ് ssus.ac.in, ssusonline.org എന്നീ വെബ്സൈറ്റുകളിൽ ഏതെങ്കിലും ഒന്ന് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്.  ഓൺലൈൻ അപേക്ഷയുടെ പ്രിൻറ്കോപ്പിയും മറ്റ് അവശ്യരേഖകളും ഫീസടച്ചതിന്റെ റെസിപ്റ്റും അതത്വകുപ്പ് മേധാവികൾക്കോ മുഖ്യകേന്ദ്രത്തിലെയോ പ്രാദേശികകേന്ദ്രങ്ങളിലെയോ ക്യാമ്പസ് ഡയറക്ടർക്കോ അയക്കേണ്ടതാണ്


സംസ്കൃതവ്യാകരണം

സംസ്കൃത വ്യാകരണത്തിലെ ബിരുദകോഴ്സ്സംസ്കൃതഭാഷയേയും ഭാഷയുമായി ബന്ധപ്പെട്ട വ്യാകരണ വിഷയങ്ങളെയും പ്രാഥമികമായും എന്നാൽ സമഗ്രമായും തന്നെ മനസ്സിലാക്കാൻ കഴിയുന്നരീതിയിലാണ് ക്രമീകരിക്കപ്പെട്ടിട്ടുള്ളത്.  ബിരുദതലത്തിൽ ആവശ്യമായ വ്യാകരണത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് ഈ കോഴ്സ് വിദ്യാർഥികളെ നയിക്കുന്നു. താല്പര്യമുള്ള മേഖലയിൽ പ്രത്യേകമായി കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് തുടർപഠനം നടത്താവുന്നതാണ്.  മാർക്കറ്റിംഗ് തുടങ്ങിയ ആധുനിക വിഷയങ്ങളിൽ നിന്നും കോഴ്സുകൾ പഠിക്കാൻ മൈനർസ്ട്രീം വിദ്യാർഥികൾക്ക് അവസരം നൽകുന്നു.  തിരഞ്ഞെടുക്കപ്പെട്ട പ്രധാനവിഷയത്തെ സംബന്ധിച്ച് സർവതലസ്പർശിയായ ധാരണ കോഴ്സിന് ഒടുക്കം വിദ്യാർഥികൾക്ക് കൈവരുന്നു.
 1993 ലാണ് സംസ്കൃത വ്യാകരണ വിഭാഗം സ്ഥാപിക്കപ്പെട്ടത്.  സംസ്കൃത ശാസ്ത്രങ്ങളുടെ അറിവുൽപാദനത്തിനും സംരക്ഷണത്തിനുള്ള പാരമ്പര്യ പദ്ധതിയായ വാക്യാർത്ഥശതത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾ തയ്യാറാക്കപ്പെന്നു.  സംസ്കൃതത്തിലെ ആശയവിനിമയ പ്രാവീണ്യം വർദ്ധിപ്പിക്കാനുള്ള ക്ലാസ്സുകളും ഉണ്ട്. അഖിലേന്ത്യ ഓറിയൻറൽ കോൺഫറൻസ്, ദക്ഷിണേന്ത്യൻ ചരിത്രകോൺഗ്രസ്,  ഗ്രന്ഥശാലപ്രസ്ഥാനം തുടങ്ങിയ മറ്റ് സാമൂഹിക സാംസ്കാരിക മതസംഘടനകളുമായി ഇവിടുത്തെ അധ്യാപകർ ചേർന്ന് പ്രവർത്തിക്കുന്നു.  കേരളത്തിലെ സംസ്കൃത പഠനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിലും പ്രചരിപ്പിക്കുന്നതിലും ഇവിടുത്തെ അധ്യാപകർ സജീവമായി ഇടപെടുന്നു. സംസ്കൃതവ്യാകരണവും അനുബന്ധ വിഷയങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗതവും ആധുനികവുമായ സമീപനങ്ങളെ പരിചയപ്പെടുത്തുന്ന സിലബസ്   വിദ്യാർത്ഥികൾക്ക് സൂക്ഷ്മവും വിശാലവുമായ അറിവ്നൽകുന്നു.  മറ്റു വിഭാഗങ്ങൾക്ക് നൽകപ്പെടുന്ന ഓപ്ഷണൽ/ ഇലക്ടീവ് കോഴ്സുകൾ അന്തർവൈജ്ഞാനികത സമീപനത്തിലാണ് ഊന്നുന്നത്.

 

സംസ്കൃതവുംവിവരസാങ്കേതികവിദ്യയും ( ഐടി)

സംസ്കൃതത്തിലെ ബിരുദകോഴ്സ് ആണ് ഇത്. കലാപഠനത്തിന്റെ മേഖലയുമായി ബന്ധപ്പെട്ട് ഈ കോഴ്സ് സമൂഹം, കാവ്യം, ഗദ്യം, നാടകം, നോവൽ, വ്യാകരണം തുടങ്ങിയ സംസ്കൃതസാഹിത്യവുമായി ബന്ധപ്പെട്ട മേഖലകൾ പഠിക്കുന്നു.  മൂന്നു വർഷം നീണ്ടുനിൽക്കുന്നതാണ് ഈ ബിരുദ കോഴ്സ്. ഇതിൻറെ അടിസ്ഥാന യോഗ്യത പ്ലസ്ടു ആണ്.വലിയ ചരിത്രമുള്ള ഇന്തോ-ആര്യൻ ഭാഷയായ സംസ്കൃതം ഹിന്ദുചിന്തയുടെ പ്രാഥമിക സാഹിത്യഭാഷയും ബുദ്ധ-ജൈന ചിന്തകളിലെ സാഹിത്യ വൈജ്ഞാനിക ഭാഷയുമാണ്. കാവ്യം,നാടകം,ഫിക്ഷൻ,സാഹിത്യവിമർശനം,സാഹിത്യ ചരിത്രം തുടങ്ങിയ വിഷയങ്ങൾ സവിശേഷമായി പഠിപ്പിക്കപ്പെടുന്നു.

അപേക്ഷിക്കേണ്ടരീതി

 

ബിഎ, ബിഎഫ്എ കോഴ്സുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിശ്ചയിക്കപ്പെട്ടിട്ടുള്ള തീയതിക്ക് മുൻപ് ssus.ac.in,ssusonline.org എന്നീ വെബ്സൈറ്റുകളിൽ ഏതെങ്കിലും ഒന്ന് വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷയുടെ പ്രിൻറ്കോപ്പിയും മറ്റ് അവശ്യരേഖകളും ഫീസടച്ചതിന്റെ റെസിപ്റ്റും അതത്വകുപ്പ് മേധാവികൾക്കോ മുഖ്യ കേന്ദ്രത്തിലെയോ പ്രാദേശിക കേന്ദ്രങ്ങളിലെയോ ക്യാമ്പസ് ഡയറക്ടർക്കോ അയക്കേണ്ടതാണ്.

നൃത്തം(ഭരതനാട്യവുംമോഹിനിയാട്ടവും)

അഭിനയം, നൃത്തം, നാടകം എന്നിവയുടെ മേഖലയുമായി ബന്ധപ്പെടുന്ന ബിരുദകോഴ്സ് ആണ് ഭരതനാട്യത്തിലേത്. സംഗീതത്തിൻറെ താളത്തിനും വേഗത്തിനും അനുസരിച്ചുള്ള ശരീര ചലനങ്ങളുടെ ശ്രേണിയാണ് നൃത്തം. നൃത്തത്തിന്റെ സാങ്കേതികത മെച്ചപ്പെടുത്തുകയും നൃത്തചരിത്രത്തെ സംബന്ധിച്ച അറിവ് നേടുകയും ചെയ്യുക,  സാംസ്കാരിക രൂപങ്ങളുടെ രംഗപരിചയം നേടുക,  സർഗാത്മകപ്രാവീണ്യം വികസിപ്പിക്കുകയും ശരീരഘടനയെ സംബന്ധിച്ച അറിവ്വർധിപ്പിക്കുകയും ചെയ്യുക എന്നിവയിലാണ് കോഴ്സ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്. മൂന്നാം വർഷം ഒരു പ്രൊഫഷണൽ നൃത്ത സംവിധായകനോടൊപ്പം പ്രവർത്തിച്ചു കൊണ്ട് വിദ്യാർത്ഥികൾ സ്വന്തമായ ഒരു പ്രകടനം സൃഷ്ടിക്കും.  ഒരു മാർഗ ദർശിയുടെ കീഴിൽ ചെറിയൊരു ഗവേഷണം നടത്തുകയും ചെയ്യും (ഇത് പ്രവൃത്തി കേന്ദ്രീകൃതമാവാം).  നൃത്തസംവിധാനം, രംഗനൃത്തം, സങ്കേതങ്ങൾ,  ജനകീയനൃത്ത ശൈലികൾ, സമകാലിക ശൈലികൾ, സാംസ്കാരിക നൃത്തങ്ങൾ,   അധ്യയനവും കരിയർ വികസനവും എന്നീ വിഷയങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാണ്.
കലാ -സാമൂഹിക ശാസ്ത്രങ്ങളുമായി ബന്ധപ്പെട്ടനൃത്തവിഭാഗം 1995ലാണ് സ്ഥാപിക്കപ്പെട്ടത്. ഭരതനാട്യത്തിൽ നർത്തകരും നൃത്താധ്യാപകരും ഈ വിഭാഗത്തിൽ നിന്നും ഉണ്ടായിട്ടുണ്ട്.
ക്ലാസ്റൂം ലെക്ചറുകൾ:  സിലബസിലെ സൈദ്ധാന്തിക ഭാഗങ്ങൾ ചർച്ച ചെയ്യപ്പെടുന്നത് ഇവിടെയാണ്.  നൃത്തത്തെയും അനേകം പ്രകടന സിദ്ധാന്തങ്ങളെയും ആധുനിക വേദിയെയും സമീപനങ്ങളെയും കുറിച്ച് വിശദമായ അറിവ് നേടാൻ വിദ്യാർത്ഥികളെ സഹായിക്കുക എന്നതാണ്ലക്ഷ്യം.
പ്രയോഗപഠനം:  വിഭാഗത്തിൽ പഠിപ്പിക്കപ്പെടുന്ന രണ്ടു വിഷയങ്ങളും അവതരണ സ്വഭാവമുള്ളവയായതിനാൽ കളരികളിലെ പ്രായോഗിക പഠനത്തിലൂടെ ചിട്ടയായ പരിശീലനം നൽകുന്നതിന് എല്ലായ്പോഴും ശ്രദ്ധിക്കുന്നുണ്ട്.
സംസ്കൃതപഠനം :  ഇന്ത്യൻ നൃത്തത്തെയും സംഗീതത്തെയും നാടകത്തെയും സംബന്ധിച്ച് എഴുതപ്പെട്ടിട്ടുള്ള പ്രാചീനസംസ്കൃത ഗ്രന്ഥങ്ങളെകുറിച്ച് അറിയാതെ നൃത്തപഠനം അപൂർണ്ണമാണ്.   നാട്യശാസ്ത്രം അഭിനയദർപ്പണം സംഗീതരത്നാകരം തുടങ്ങിയവ ഉദാഹരണം.  ഈ ഗ്രന്ഥങ്ങളെയും അവയുടെ വ്യാഖ്യാനങ്ങളെയും കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിനായി സംസ്കൃതഭാഷയെ സംബന്ധിച്ച അടിസ്ഥാന പഠനവും നൃത്തപഠനത്തിൻറെ ഭാഗമാണ്.
സംസ്കാരചരിത്രപഠനം:  കലസംസ്കാരത്തിൻറെ ഉത്പന്നമാണ്.  അതുകൊണ്ടുതന്നെ ഇന്ന് നാം കാണുന്ന വിവിധ കലാരൂപങ്ങളുടെ ഉത്ഭവത്തിനും പരിണാമത്തിനും അടിത്തറ ഒരുക്കിയ സംസ്കാര ചരിത്രത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.  ചരിത്രവിഭാഗത്തിൽനിന്നും മറ്റ് അനുബന്ധവിഭാഗങ്ങളിൽനിന്നും അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ട് കലാ സംസ്കാര ചരിത്രത്തെക്കുറിച്ചുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കുന്നതാണ്.
ഏറെക്കുറെ എല്ലാം നർത്തകരും തന്നെ ചെറുപ്രായത്തിൽ പരിശീലനം ആരംഭിക്കുന്നുണ്ടെങ്കിലും നൃത്ത വ്യവസായത്തിനുള്ളിലെ തൊഴിൽകരിയറുകൾക്ക് ആവശ്യമായ സൈദ്ധാന്തികവും സാങ്കേതികവുമായ വൈദഗ്ധ്യം ഡിഗ്രികോഴ്സ് പ്രദാനം ചെയ്യുന്നു.  വിവിധങ്ങളായ നൃത്തരൂപങ്ങൾ, നൃത്തചരിത്രം, ശരീരചലനശാസ്ത്രം ,നൃത്തസംവിധാനം, നിർമ്മാണം എന്നിങ്ങനെ വ്യത്യസ്തമേഖലകളെ വിദ്യാർത്ഥികൾ ഈ കോഴ്സിന്റെ ഭാഗമായി പരിചയപ്പെടുന്നു. നർത്തകരെ പ്രകടനത്തിനും അധ്യാപനത്തിനും പ്രാപ്തരാക്കുന്ന വിധത്തിലാണ്ഡിഗ്രികോഴ്സുകൾ തയ്യാറാക്കപ്പെട്ടിരിക്കുന്നത്.  ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാൻ ഹൈസ്കൂൾ ഡിപ്ലോമ അനിവാര്യമാണ്
ക്ലാസിക്കൽ ഇന്ത്യൻ നൃത്തരൂപങ്ങൾ പ്രധാനപ്പെട്ട ഒന്നാണ് ഭരതനാട്യം.   അവതരണം, സംവിധാനം,  രംഗപഠനം,  പണ്ഡിതസമീപനങ്ങൾ, സർഗാത്മകഗവേഷണം,  പ്രയോഗപരിശീലനം എന്നിവയിൽ ഭരതനാട്യവിഭാഗം സമഗ്രമായി ശ്രദ്ധിക്കുന്നു.  ഓരോ വിദ്യാർത്ഥിയുടെയും കഴിവിനെ അഭിസംബോധന ചെയ്യുന്നരീതിയിലാണ് പഠനം

സംഗീതം

സംഗീതം ആലാപനം എന്നീ മേഖലകളിൽ സ്പെഷ്യലൈസേഷനോകൂടിയുള്ള മൂന്നു വർഷ ബിരുദകോഴ്സ് ആണ് ഇത്. ഈ കോഴ്സ് പ്രകടന കലകളുടെ മണ്ഡലത്തിൽ ഉൾപ്പെടുന്നു.  പ്ലസ്ടുവോ തത്തുല്യ പരീക്ഷയോ  50 ശതമാനം മാർക്കോടെ വിജയിക്കുക എന്നതാണ് അടിസ്ഥാന യോഗ്യത. അക്കാദമികവായും പ്രായോഗികമായും വിദ്യാർഥികളിലെ മികവിന് പൂർണമായും പുറത്തുകൊണ്ടുവരുന്ന രീതിയിൽ സമഗ്രമായി വിഷയത്തെ സംബന്ധിച്ച് പഠിക്കാനും പ്രാവീണ്യം നേടാനും കഴിയുന്ന തരത്തിലാണ് കോഴ്സ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്.
സംഗീത ബിരുദധാരിയെ കാത്ത് നിരവധി തൊഴിൽ അവസരങ്ങളാണ് നിലവിലുള്ളത്.  സ്റ്റുഡിയോകൾ, ഓർക്കസ്ട്രകൾ, ബാൻഡുകൾ,  കലാപ്രകടനകേന്ദ്രങ്ങൾ, സിനിമ ടെലിവിഷൻ മേഖല, ആനിമേഷൻ, വിഎഫ്എക്സ് എന്നിങ്ങനെ അനേകം മേഖലകളിൽ തൊഴിലവസരങ്ങൾ ലഭ്യമാണ്. ബിരുദത്തിനു ശേഷം ഉപരിപഠനങ്ങൾക്ക് ചെയ്യുകയോ ബന്ധപ്പെട്ട തൊഴിൽ തെരഞ്ഞെടുക്കുകയോ ചെയ്യാം.
ഇന്ത്യൻ കലാ പാരമ്പര്യത്തിന് അനിവാര്യവും അവിഭാജ്യവുമായ ഘടകമാണ് സംഗീതം.  നൃത്താഭിനയങ്ങൾ ശരീരചലനങ്ങളിൽ കേന്ദ്രീകരിക്കുമ്പോൾ സംഗീതം ശബ്ദപ്രാവീര്യത്തിൽ ആണ് ഊന്നുന്നത്.   സംഗീതത്തിന്റെ താളത്തിനൊത്ത് അവതരിപ്പിക്കപ്പെടുന്നതാകയാൽ നൃത്തത്തിന്റെയും അവിഭാജ്യഘടകമാണ് സംഗീതം.
ക്ഷേത്രങ്ങളിലെയും മറ്റ് പൊതുഇടങ്ങളിലെയും പരമ്പരാഗത അവതരണങ്ങൾ മുതൽ ആധുനിക റെക്കോർഡിങ്ങും ബോളിവുഡ് സംഗീതവും വരെ ആയിരത്തിലേറെ വർഷങ്ങളുടെ പരിണാമ ചരിത്രം ഉണ്ട് സംഗീതം എന്ന കലാരൂപത്തിന്.  പക്ഷേ അടിസ്ഥാനങ്ങൾ അപ്പോഴും ഒന്നു തന്നെയാണ്.  ഇന്ന് സംഗീതത്തിൻറെ മേഖല ഒരു ആൽബത്തിന്റെ പ്രകടനം, റെക്കോർഡിങ്, വിതരണം എന്നിങ്ങനെയുള്ള വിവിധസ്ഥലങ്ങളിൽ ഉന്നത ഗുണനിലവാരവും പരിശീലനവും ആവശ്യപ്പെടുന്നു.
ഈ കലാരൂപത്തിന്റെ പ്രകടനത്തെയും സംഘടനത്തെയും സംവിധാനത്തെയും സംബന്ധിച്ച അടിസ്ഥാനങ്ങളിൽ അറിവ് പ്രാവീണ്യവും നേടാൻ ഈ കോഴ്സ്സഹായിക്കും.  സൈദ്ധാന്തികമായും പ്രായോഗികമായും പാഠ്യപദ്ധതിയിലൂടെ അറിവുംപ്രാവീണ്യവും വിദ്യാർത്ഥികൾ നേടിയെടുക്കുന്നു.


തൊഴിൽസാധ്യതകൾ

സംഗീതത്തിന് അകത്തും പുറത്തും അനേകം മേഖലകളിൽ സംഗീത ബിരുദധാരികൾക്ക് തൊഴിൽ നേടാം. പ്രധാന മേഖലകൾ:
സംഗീതവുമായി ബന്ധപ്പെട്ട ചില്ലറ വ്യാപാരമേഖല
സംഗീത നിർമ്മാണ കമ്പനികൾ
മാധ്യമ സ്ഥാപനങ്ങൾ
ഓർക്കസ്ട്രകൾ
ടൂർകമ്പനികൾ
മാനസികാരോഗ്യ പരിപാലന സേവനദാതാക്കൾ
സാമൂഹിക ക്ഷേമസംഘടനകൾ
സായുധ സേനകൾ
സംഗീത സ്കൂളുകളും സർവ്വകലാശാലകളും
സ്വകാര്യ സംഗീത അധ്യാപകൻ,  സെക്കൻഡറി സംഗീത അധ്യാപകൻ,  ശബ്ദസാങ്കേതിക വിദഗ്ധൻ,  കലാസംവിധായകൻ , ബ്രോഡ്കാസ്റ്റ് എൻജിനീയർ, ഇവന്റ് മാനേജർ,  റേഡിയോ പ്രൊഡ്യൂസർ,  തിയേറ്റർ സ്റ്റേജ് മാനേജർ,  പിപിസി വിദഗ്ധൻ തുടങ്ങിയവ ഈ കോഴ്സുമായി നേരിട്ട് ബന്ധപ്പെട്ട് തൊഴിലുകളാണ്.  സംവിധാനം, പ്രകടനം, ഉപകരണങ്ങൾ, ആലാപനം എന്നിങ്ങനെ ഏതെങ്കിലും ഒരു സ്പെഷലൈസേഷൻ തിരഞ്ഞെടുത്തുകൊണ്ട് ഉപരിപഠനവും നടത്താവുന്നതാണ്.

ഫൈൻആർട്സ്ബിരുദം (ബിഎഫ്എ)

നാലു വർഷത്തെ ബിരുദ കോഴ്സാണിത്. കോഴ്സിന്റെ  ഭാഗമായി പ്രധാനവിഷയം എന്ന നിലയിൽ പെയിൻറിംഗും ഇതര വൈജ്ഞാനിക വിഷയമെന്ന നിലയിൽ ഗ്രാഫിക്സും വിദ്യാർഥികൾ പഠിക്കും.  ഗ്രാഫിക്സ് ശില്പകല ദാരുശില്പം എന്നീ ഇതര വൈജ്ഞാനിക വിഷയങ്ങളിൽ ഏതെങ്കിലുമൊന്ന് നാലു വർഷത്തെ കോഴ്സിൽ ഉൾപ്പെടുന്നു. 2002 ലാണ് ബിഎഫ്എ കോഴ്സ് ആരംഭിച്ചത്.  ഓരോ വർഷവും 20 വിദ്യാർത്ഥികൾ വീതം പ്രവേശനം നേടുന്നു. ഒരു വർഷത്തെ പൊതുപഠനത്തിനുശേഷം സ്പെഷ്യലൈസേഷൻ അനുസരിച്ച് തുടർപഠനത്തിന് വിദ്യാർത്ഥികൾ പ്രവേശിപ്പിക്കപ്പെടുന്നു.

സ്പെഷ്യലൈസേഷനുകൾ

ബിഎഫ്എ(ചിത്രകല/പെയിന്റിംഗ്)

ബിഎഫ്എ(ചുമർചിത്രകല/ മ്യൂറൽപെയിന്റിംഗ്)

ബിഎഫ്എ(ശിപ്പകല/സകൾപ്ചർ)

ഈ വിഭാഗത്തിൽ നൽകപ്പെടുന്ന കോഴ്സുകൾ അന്യമാണ്.  സംസ്കൃത ഭാഷാ പഠനം അതിൻറെ ഒഴിവാക്കാനാവാത്ത ഭാഗമാണ്. ഇത് ദേവനാഗരി അക്ഷരമാലയുടെ പഠനത്തോടെ ആരംഭിക്കുന്നു. ഇത് കലയുമായി ബന്ധപ്പെട്ട സംസ്കൃത ഗ്രന്ഥങ്ങൾ പഠിക്കുന്നതിനു പുതിയ ഒരു കാഴ്ചപ്പാട് നൽകുന്നതിനും സഹായകമാണ്.  സൈദ്ധാന്തിക പഠനങ്ങൾക്ക് രണ്ട് വഴികളുണ്ട്- കലാചരിത്രവും സൗന്ദര്യശാസ്ത്രവും.  കലാചരിത്രം പ്രാചീനശിലായുഗം മുതൽ ഇന്നുവരെയുള്ള കലാശീലങ്ങളുടെ ആവശ്യമായ അറിവ് നൽകുന്നു. സൗന്ദര്യശാസ്ത്രം ആവട്ടെ സാമൂഹിക പ്രതിബദ്ധതയോടെ കൂടി കലാനിർമ്മാണം നടത്താനുള്ള പ്രത്യയശാസ്ത്ര അടിത്തറ വികസിപ്പിക്കുകയും ചെയ്യുന്നു. ആഗോള ഭാവുകത്വത്തിന് സ്വീകാര്യമായ ദൃശ്യഭാഷ എന്ന നിലയിൽ കലയെ കാണുന്നതിന് ആവശ്യമായ പ്രത്യയശാസ്ത്ര പിന്തുണയാണ് വദ്യാർത്ഥികൾക്ക് നൽകപ്പെടുന്നത്.

തൊഴിൽമേഖലകൾ

ടെലിവിഷൻമേഖല

പരസ്യകമ്പനികൾ

വെബ്സൈറ്റുകൾ

പ്രസാധനസംരംഭങ്ങൾ

ആർട്ട്സ്റ്റുഡിയോകൾ

ബൊട്ടീക്കുകൾ

വിദ്യാഭ്യാസസ്ഥാപനങ്ങൾ

ഫാഷൻഹൗസുകൾ

തിയേറ്ററുകൾ


തൊഴിലുകൾ

3d  കലാകാരൻ

കലാവിമർശകൻ

ഫർണിച്ചർഡിസൈനർ

കലാധ്യാപകൻ

സ്വതന്ത്രആനിമേറ്റർ

ചിത്രരചനഅധ്യാപകൻ

കലാസംവിധായകൻ

സർഗാത്മകസംവിധായകൻ

സീനിയർകലാസംവിധായകൻ

എഡിറ്റർ

ഗ്രാഫിക്ഡിസൈനർ

സീനിയർഗ്രാഫിക്ഡിസൈനർ

പ്രൊഡക്ഷൻആർട്ടിസ്റ്റ്

സെറ്റ്ഡിസൈനർ


അപേക്ഷിക്കേണ്ടരീതി

ബിഎ, ബിഎഫ്എ കോഴ്സുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിശ്ചയിക്കപ്പെട്ടിട്ടുള്ള തീയതിക്ക് മുൻപ് ssus.ac.in,ssusonline.org എന്നീ വെബ്സൈറ്റുകളിൽ ഏതെങ്കിലും ഒന്ന്വഴി അപേക്ഷസമർപ്പിക്കേണ്ടതാണ്.  ഓൺലൈൻ അപേക്ഷയുടെ പ്രിൻറ്കോപ്പിയും മറ്റ് അവശ്യരേഖകളും ഫീസടച്ചതിന്റെറെസിപ്റ്റും അതത്വകുപ്പ്മേധാവികൾക്കോ മുഖ്യകേന്ദ്രത്തിലെയോ പ്രാദേശികകേന്ദ്രങ്ങളിലെയോ ക്യാമ്പസ് ഡയറക്ടർക്കോ അയക്കേണ്ടതാണ്.

Search