ബിരുദാനന്തര ബിരുദ കോഴ്സുകള്‍

സംസ്കൃതസാഹിത്യം

രണ്ടു വർഷത്തെ ബിരുദാനന്തരകോഴ്സ് ആണ് ഇത്.  സംസ്കൃതം വലിയ ചരിത്ര പ്രാധാന്യമുള്ള ഇൻഡോ- ആര്യൻ ഭാഷയും ഹിന്ദുജൈനബുദ്ധ ചിന്താവഴികളുടെ പ്രഥമസാഹിത്യ ഭാഷയും ആണ്. ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയുമാണ് സംസ്കൃതം. ഭാഷയുടെ ഉത്ഭവം മുതൽ അതിൻറെ വികാസത്തിലൂടെ ഇന്ന്വരെയുള്ള വിഷയങ്ങൾ സിലബസ്സിൽ നാല്  സെമസ്റ്ററുകളിലായി വിഭജിച്ചിരിക്കുന്നു.  ദീർഘകാലമായി ദക്ഷിണേഷ്യയുടെ വൈജ്ഞാനിക ഭാഷയായിരുന്നു സംസ്കൃതം എന്ന് തെളിഞ്ഞുകാണാം.  ദക്ഷിണേഷ്യയിലെ ഭരണാധികാരികളും കലാകാരൻമാരും മതചിന്തകരും വിനിമയത്തിന് ഉപയോഗിച്ചിരുന്ന ഭാഷ സംസ്കൃതം ആയിരുന്നു.  ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഭാഷയാണ് സംസ്കൃതം അനേകം ശാസ്ത്രസംബന്ധിയും ഗണിതസംബന്ധിയുമായ എഴുത്തുകൾ സംസ്കൃതത്തിൽ ഉണ്ടായിട്ടുണ്ട്.  വിശുദ്ധമായ രചനകളിൽ ഋഷിമാരാണ് സംസ്കൃതത്തെ അവതരിപ്പിക്കുന്നത്. മനുഷ്യസംസ്കൃതിയുടെ പ്രാരംഭം തൊട്ടേ ആളുകൾ സംസ്കൃതത്തിൽ സംസാരിച്ചിരുന്നു. 

യോഗ്യതാമാനദണ്ഡം

എംഎ, എംഎസ്സി, എംഎസ്ഡബ്ല്യു എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം പ്രവേശന പരീക്ഷയിൽ /അഭിമുഖത്തിൽ ലഭിച്ചിട്ടുള്ള മാർക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും.  ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യത ഈ സർവകലാശാലയുടെയോ മറ്റേതെങ്കിലും സർവ്വകലാശാലയുടെയോ കീഴിലുള്ള ഡിഗ്രിയാണ്.  ഡിഗ്രി അഞ്ചാം സെമസ്റ്റർവരെ മുഴുവൻ പാസാക്കുകയും ആറാം സെമസ്റ്റർ പരീക്ഷമുഴുവനും എഴുതിയിട്ടുള്ളതും ആയ വിദ്യാർഥികൾക്കും അപേക്ഷിക്കാം.  ഇവർ ഓഗസ്റ്റ് 31ന്മുൻപ് പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

സംസ്കൃതവ്യാകരണം

സംസ്കൃത വ്യാകരണത്തിലെ ബിരുദാനന്തരകോഴ്സ് സംസ്കൃതഭാഷയേയും ഭാഷയുമായി ബന്ധപ്പെട്ട വ്യാകരണവിഷയങ്ങളെയും പ്രാഥമികമായും എന്നാൽ സമഗ്രമായും തന്നെ മനസ്സിലാക്കാൻ കഴിയുന്ന രീതിയിലാണ് ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. ബിരുദാനന്തരതലത്തിൽ ആവശ്യമായ വ്യാകരണത്തിന്റെ സൂക്ഷ്മതലങ്ങളിലേക്ക് ഈ കോഴ്സ് വിദ്യാർഥികളെനയിക്കുന്നു. താല്പര്യമുള്ള മേഖലയിൽ പ്രത്യേകമായി കേന്ദ്രീകരിച്ച് വിദ്യാർഥികൾക്ക് തുടർപഠനം നടത്താവുന്നതാണ്. മാർക്കറ്റിംഗ് തുടങ്ങിയ ആധുനിക വിഷയങ്ങളിൽ നിന്നും കോഴ്സുകൾ പഠിക്കാൻ മൈനർസ്ട്രീം വിദ്യാർഥികൾക്ക് അവസരം നൽകുന്നു. തിരഞ്ഞെടുക്കപ്പെട്ട പ്രധാന വിഷയത്തെ സംബന്ധിച്ച് സർവതല സ്പർശിയായ ധാരണ കോഴ്സിന് ഒടുക്കം വിദ്യാർഥികൾക്ക് കൈവരുന്നു.
1993ലാണ് സംസ്കൃതവ്യാകരണ വിഭാഗം സ്ഥാപിക്കപ്പെട്ടത്. സംസ്കൃതശാസ്ത്രങ്ങളുടെ അറിവുൽപാദനത്തിനും സംരക്ഷണത്തിനുള്ള പാരമ്പര്യപദ്ധതിയായ വാക്യാർത്ഥശതത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾ തയ്യാറാക്കപ്പെന്നു. സംസ്കൃതത്തിലെ ആശയ വിനിമയ പ്രാവീണ്യം വർദ്ധിപ്പിക്കാനുള്ള ക്ലാസ്സുകളും ഉണ്ട്. അഖിലേന്ത്യഓറിയൻറൽകോൺഫറൻസ്, ദക്ഷിണേന്ത്യൻചരിത്രകോൺഗ്രസ്, ഗ്രന്ഥശാലപ്രസ്ഥാനം തുടങ്ങിയ മറ്റ് സാമൂഹിക സാംസ്കാരിക മതസംഘടനകളുമായി ഇവിടുത്തെ അധ്യാപകർ ചേർന്ന് പ്രവർത്തിക്കുന്നു. കേരളത്തിലെ സംസ്കൃത പഠനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിലും പ്രചരിപ്പിക്കുന്നതിലും ഇവിടുത്തെ അധ്യാപകർ സജീവമായി ഇടപെടുന്നു. സംസ്കൃതവ്യാകരണവും അനുബന്ധവിഷയങ്ങളുമായി ബന്ധപ്പെട്ട പരമ്പരാഗതവും ആധുനികവുമായ സമീപനങ്ങളെ പരിചയപ്പെടുത്തുന്ന സിലബസ് വിദ്യാർത്ഥികൾക്ക് സൂക്ഷ്മവും വിശാലവുമായ അറിവ്നൽകുന്നു. മറ്റുവിഭാഗങ്ങൾക്ക് നൽകപ്പെടുന്ന ഓപ്ഷണൽ/ഇലക്ടീവ് കോഴ്സുകൾ അന്തർവൈജ്ഞാനികത സമീപനത്തിലാണ് ഊന്നുന്നത്.

 

സംസ്കൃതവേദാന്തം

സർവ്വകലാശാലയിൽ ആദ്യമായി സ്ഥാപിക്കപ്പെട്ട വിഭാഗമാണ് ഇന്ത്യൻ അഅതിഭൗതികതയുടേത്.  യൂണിവേഴ്സിറ്റി നൽകിയ ആദ്യ അക്കാദമിക് കോഴ്സ് ആണ് വേദാന്തത്തിലെ ബിരുദാനന്തരബിരുദം.   ഇന്ത്യൻ തത്ത്വചിന്തയിലെ ആറ് ആസ്തിക ചിന്താപദ്ധതികളിൽ ഒന്നാണ് വേദാന്തം. ഉപനിഷത്തുക്കളുടെ വ്യത്യസ്തമായ വ്യാഖ്യാനങ്ങൾകൊണ്ടുതന്നെ വേദാന്തത്തിലെ അകമേ നിരവധി ചിന്താപദ്ധതികൾ നിലനിൽക്കുന്നുണ്ട്.  ഇവയ്ക്കോരോന്നിനും അവയുടേതായ സ്വത്വവും ഉണ്ട് . ആത്മീയതയുമായി ബന്ധപ്പെട്ട വൈദിക സാഹിത്യത്തിന്റെ അവസാനഭാഗമാണ് ഉപനിഷത്തുകൾ. വേദാന്തചിന്തയിലെ ഏറ്റവും പ്രധാനപ്പെട്ടതും ഏറ്റവും വ്യാപകമായി സ്വീകരിക്കപ്പെട്ടിട്ടുള്ളതുമായ ചിന്താവഴി അദ്വൈതത്തിന്റേതാണ്.  ഋഗ്വേദ സംഹിത തുടങ്ങിയ വൈദികസാഹിത്യത്തിന്റെ പ്രാരംഭഘട്ടത്തിൽ വരെ അതിൻറെ വേരുകൾ കാണാം. ഉപനിഷത്തുകളിലെ തത്വചിന്തയെ വ്യാഖ്യാനിച്ച ത്വൈദിക ഋഷിമാരാണ്.  എട്ടും ഒൻപതും നൂറ്റാണ്ടുകളിൽ ശ്രീശങ്കരാചാര്യരാണ് അദ്വൈത ചിന്തയെ ഒരു താത്വിക അടിത്തറയിലേക്ക് എത്തിച്ചത്. ഇന്നും ശങ്കരാചാര്യരുടെ അദ്വൈതം ഭൗതികശാസ്ത്രത്തിലെ ഏറ്റവും പുതിയ സ്ഥാനങ്ങൾക്കും തതുല്യമായി നിലകൊള്ളുന്നു.  അതിൻറെ ശാസ്ത്രീയ അടിത്തറക്കപ്പുറം,  എല്ലാ ജീവജാലങ്ങളുടെയും സ്വത്വത്തെ ഉയർത്തിപ്പിടിച്ചുകൊണ്ട് സമത്വത്തെ സ്ഥാപിക്കുന്ന അദ്വൈതത്തിന് സാർവ്വലൗകിക പ്രാധാന്യമുണ്ട്.  സോഷ്യലിസത്തിന്റെ ആശയങ്ങളെ സേവിക്കാൻ ഉതകുന്ന ഇതിലും മികച്ച മറ്റൊരു തത്വചിന്താപദ്ധതി ഇല്ല. ആധുനിക യുഗത്തിൽ പ്രായോഗിക അദ്വൈതവാദികൾ ഉണ്ടായിട്ടുണ്ട്.  സ്വാമിവിവേകാനന്ദൻ അദ്വൈതചിന്തയെ അമേരിക്കയും യൂറോപ്പും ഉൾപ്പെടെ അകലങ്ങളിലേക്ക് എത്തിച്ചു.  ഇന്ത്യയിലെ അനേകം സാമൂഹിക രാഷ്ട്രീയനേതാക്കൾക്ക് പ്രചോദനമേകിയ സാമൂഹിക പരിഷ്കർത്താവായിരുന്നു സ്വാമിവിവേകാനന്ദൻ.   ആധുനികയുഗത്തിന് അനുസൃതമായി അദ്വൈതചിന്തയുടെ പ്രയോഗവഴിതേടിയ മറ്റൊരു സാമൂഹിക പരിഷ്കർത്താവാണ് കേരളത്തിൽ ശ്രീനാരായണഗുരു.
പ്രാചീന തത്വചിന്തയുടെ ഭാഗമായ സാംഖ്യം, യോഗ തുടങ്ങിയ വ്യവസ്ഥകൾ,  വേദാന്ത ചിന്തയുടെ വഴികൾ ആയ അദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതം എന്നിവ,  ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ വാഗ്ഭടാനന്ദൻ ബ്രഹ്മാനന്ദ സ്വാമിശിവയോഗി എന്നിവരെകുറിച്ചുള്ള പഠനം.  കാന്റ്, ഹെഗൽ, അരിസ്റ്റോട്ടിൽ തുടങ്ങിയ പാശ്ചാത്യ ചിന്തകരും ആയുള്ള താരതമ്യം എന്നിവയാണ് കോഴ്സിൽ പഠിപ്പിക്കപ്പെടുന്നത്.

സംസ്കൃതംജനറൽ

സംസ്കൃതത്തിലെ ബിരുദാനന്തര ബിരുദ കോഴ്സ് ആണിത്.  സംസ്കൃതം വലിയ ചരിത്ര പ്രാധാന്യമുള്ള ഇന്തോ-ആര്യൻ ഭാഷയും ഹിന്ദുജൈനബുദ്ധ ചിന്തകളുടെ പ്രാഥമിക സാഹിത്യ ഭാഷയുമാണ് ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയും ആണ് ഇന്ന് സംസ്കൃതം.  പൊതുവെ ബിരുദാനന്തര കോഴ്സിന് ദൈർഘ്യം രണ്ടു വർഷമാണ്.  ഇത് സ്ഥാപനങ്ങൾക്ക് അനുസരിച്ച് മാറാം.  ഭാഷയുടെ ഉത്ഭവം മുതൽ ഇന്നു വരെയുള്ള വിഷയ മേഖലകളെ നാല് സെമസ്റ്ററുകളിലായി ക്രമീകരിച്ചിരിക്കുന്നതാണ് സിലബസ്. ഈ ബിരുദാനന്തര ബിരുദ കോഴ്സ് തൊഴിൽകേന്ദ്രിതവും വിദ്യാർത്ഥികൾക്ക് രാജ്യത്താകമാനം നിരവധി അവസരങ്ങൾ തുറന്നുകൊടുക്കുന്നതുമാണ്. ഗവേഷണ തൽപരരായ വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരത്തിലുള്ള ഗവേഷണാവസരങ്ങൾ വിഭാഗം ഒരുക്കിക്കൊടുക്കും. പുറത്തുനിന്നുള്ള വിദഗ്ധരെ ഉൾക്കൊള്ളിച്ചുകൊണ്ട് യുജിസി ജെആർഎഫ്-നെറ്റ് പരിശീലനവും സംഘടിപ്പിക്കും. ഈ മേഖലയിൽ പ്രശസ്തരായ പണ്ഡിതരെ ഉൾക്കൊള്ളിച്ചുകൊണ്ട് സെമിനാറുകൾ വർക്ക്ഷോപ്പുകൾ ലെക്ചറുകൾ എന്നിവയും സംഘടിപ്പിക്കുന്നതാണ്. പിയർറിവ്യൂഉള്ള ജേണലുകളിൽ പേപ്പറുകൾ പ്രസിദ്ധീകരിക്കുന്നതിന് വിദ്യാർഥികളും അധ്യാപകരും പ്രയത്നിക്കുന്നതാണ്. സർവകലാശാലയിലെ തന്നെ ഇതര വിഭാഗങ്ങളുമായും പുറത്തുള്ള സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള ശ്രമങ്ങളും ഗൗരവപൂർവ്വം നടത്തും.

സംസ്കൃതന്യായം

ഇന്ത്യൻ തത്ത്വചിന്തയിലെ ആറ് ആസ്തിക ചിന്താപദ്ധതികളിൽ ഒന്നാണ് ന്യായ ചിന്ത.  കേരളത്തിൽ പരമ്പരാഗതമായിത്തന്നെ ചിലയിടങ്ങളിൽ ന്യായശാസ്ത്രം അഭ്യസിച്ചു പോന്നിരുന്നു.  ആഗോളവൽക്കരണത്തിന് സമകാലത്തും ചില ഇടങ്ങളിൽ ന്യായശാസ്ത്രപഠനം ഇപ്പോഴും അതിജീവിക്കുന്നുണ്ട്.
ന്യായ വൈശേഷിക ദർശനങ്ങളെ കൂട്ടിച്ചേർത്തുകൊണ്ടുള്ള സിലബസ് ആണ് ന്യായവിഭാഗം പിന്തുടരുന്നത്.  ഗവേഷണ മേഖലയിൽ ശാസ്ത്രീയ ചിന്തയുമായി ബന്ധപ്പെട്ട താരതമ്യരീതിയാണ് പിന്തുടരുന്നത്.  ആസ്തിക നാസ്തിക ദർശനങ്ങൾ മാത്രമല്ല പാശ്ചാത്യ പരികല്പനകളും ഇവിടെ പരിഗണിക്കപ്പെടുന്നു.
സെമിനാറുകൾ, ലെക്ചറുകൾ, ഹ്രസ്വകാല കോഴ്സുകൾ എന്നിവ വിഭാഗം സംഘടിപ്പിച്ചിട്ടുണ്ട്.  ന്യായാന്യായങ്ങളുടെ സാങ്കേതിക പദങ്ങളെ മുൻനിർത്തി ഒരു വർക്ക്ഷോപ്പും സംഘടിപ്പിക്കപ്പെട്ടിരുന്നു.  വിവിധ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രശസ്തരായ പണ്ഡിതർ വർക്ക്ഷോപ്പിൽ പങ്കെടുത്തു.

മലയാളം

മലയാള വിഭാഗത്തിൽ ബിരുദാനന്തര ബിരുദ ഗവേഷണ കോഴ്സുകൾ ആണ് ഉള്ളത്.  താഴെക്കൊടുത്തിരിക്കുന്ന വിഷയ മേഖലകളിൽ സവിശേഷപഠനം നടത്തുന്നു.
1. സമകാലിക സംസ്കാരപഠനങ്ങൾ
2. സാഹിത്യചരിത്രവിജ്ഞാനീയം
 3.ചിഹ്നശാസ്ത്രവും ജനപ്രിയസംസ്കാരവും
4. ചെറുകഥ
5. ഫോക്ലോർ
6. മലയാളംഭാഷാശാസ്ത്രം
7. രംഗവേദിയും സാഹിത്യവും
കേരളത്തെയും മലയാളത്തെയും സംബന്ധിച്ച അറിവിനെ വിപുലപ്പെടുത്തികൊണ്ട് വിഭാഗത്തിലെ അധ്യാപകരും ഗവേഷകരും നിരന്തരമായ ഗവേഷണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുകയാണ്. മലയാളം, ഇംഗ്ലീഷ്, ഹീബ്രു, ജർമ്മൻ തുടങ്ങിയ ഭാഷകളിലുള്ള പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ ഇവരുടെ പ്രസിദ്ധീകരണങ്ങൾ ഇതിന് തെളിവാണ്.

കോഴ്സുകൾ

എംഎ
എംഫിൽ
പിഎച്ച്ഡി

തൊഴിൽ സാധ്യതകൾ

മലയാളത്തിൽ പ്രാവീണ്യമുള്ള അധ്യാപകർക്ക് ഇന്ന് തൊഴിൽ മേഖലയിൽ വലിയ ആവശ്യമാണ്.
മലയാള ബിരുദാനന്തരബിരുദധാരികൾക്ക് പൊതുവായി ലഭിക്കാവുന്ന ജോലികൾ:
സ്വകാര്യ അധ്യാപകൻ
സ്വകാര്യ ദ്വിഭാഷി
പൊതുമേഖലയിലെ ദ്വിഭാഷി
താഴെപ്പറയുന്ന മേഖലകളിൽ വിവർത്തകൻ:
ശാസ്ത്ര രചന
സാഹിത് യരചന
സാങ്കേതിക മേഖല
വ്യവസായ മേഖല
ഗവേഷണം
പ്രസാധന സംരംഭങ്ങൾ
ഹോട്ടൽ വ്യവസായം
വിനോദസഞ്ചാര മേഖല

ഹിന്ദി

രണ്ടു വർഷം ഉള്ള ഹിന്ദിയിലെ ബിരുദാനന്തരബിരുദ കോഴ്സിന്റെ - അടിസ്ഥാന യോഗ്യത ഏതെങ്കിലും ഒരു വിഷയ മേഖലയിലെ ബിരുദമാണ്.  സാഹിത്യം, ഭാഷാശാസ്ത്രം, ഹിന്ദിഭാഷയിലെ തത്വചിന്തകൾ എന്നിവയുടെ പഠനം കോഴ്സിന്റെ ഭാഗമാണ്.  ഹിന്ദി കവിത, നാടകം, ഫിക്ഷൻ, സാഹിത്യ വിമർശനം, സാഹിത്യ ചരിത്രം എന്നിവയാണ് പ്രധാനവിഷയങ്ങൾ.
ഇംഗ്ലീഷിനു പുറമേ കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വിനിമയങ്ങൾക്ക് ഉപയോഗിക്കപ്പെടുന്ന ഒരേ ഒരു ഭാഷയാണ് ഹിന്ദി.  ഇത് ബിരുദാനന്തര ബിരുദധാരികൾക്ക് പൊതുമേഖലയിൽ നിരവധി തൊഴിൽ അവസരങ്ങൾ നൽകുന്നു.  സാമൂഹിക ശാസ്ത്രം,  ഭൗതിക സാങ്കേതികശാസ്ത്രം, സൗന്ദര്യശാസ്ത്രം, പ്രകൃതിശാസ്ത്രം,  കോമേഴ്സ്, പൊതുമാധ്യമ ഭാഷകൾ,  വിവർത്തനം എന്നീ മേഖലകളുമായി ഹിന്ദി ഭാഷാ പഠനം ബന്ധപ്പെടുന്നു.
ഭാഷയിലെ സാഹിത്യവും അതിൻറെ വ്യത്യസ്ത പ്രയോഗങ്ങളും വിദ്യാർത്ഥികളെ പരിചയപ്പെടുത്താനാണ് രണ്ടുവർഷ ബിരുദാനന്തരബിരുദ കോഴ്സ് ലക്ഷ്യം വക്കുന്നത്.  ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയാണ് ഹിന്ദി.  ക്ലാസിക്കൽ സംസ്കൃതത്തിലാണ് ഹിന്ദി ഭാഷയുടെ വേരുകൾ.  നൂറ്റാണ്ടുകൾ നീണ്ട പരിണാമ വഴികളിലൂടെയാണ് ഹിന്ദിഭാഷ അതിൻറെ ഇന്നത്തെ രൂപത്തിലേക്ക് എത്തിയത്.  ഇന്നും ഹിന്ദിയുടെ നിരവധി ഭാഷാ ഭേദങ്ങൾ നിലനിൽക്കുന്നു. പല സംസ്ഥാനങ്ങളിലും മറ്റു ഭാഷകളോടൊപ്പം ഹിന്ദി ഔദ്യോഗിക ഭാഷാ പദവി അലങ്കരിക്കുന്നു.  അമേരിക്കയിലെ ചില സ്കൂളുകളിൽ ഫ്രഞ്ച്, സ്പാനിഷ് തുടങ്ങിയ ഭാഷകൾക്ക് ഒപ്പം വിദേശഭാഷ എന്ന നിലയിൽ ഹിന്ദിയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനമെടുത്തിട്ടുണ്ട്.  ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ഹിന്ദി അധ്യാപകർക്ക് ഇതോടെ ആവശ്യം ഏറുകയാണ്.  ഭാഷാപഠന മേഖലയിൽ ആഗോള തലത്തിൽ തന്നെ ഇന്ന് ഹിന്ദി തിരിച്ചറിയപ്പെടുന്നുണ്ട്.
മുഖ്യ കേന്ദ്രത്തിന് പുറമേ തിരുവനന്തപുരം, ഏറ്റുമാനൂർ, തൃശ്ശൂർ, തിരൂർ, പയ്യന്നൂർ എന്നീ പ്രാദേശിക കേന്ദ്രങ്ങളിലും ഹിന്ദി ബിരുദാനന്തര ബിരുദ കോഴ്സ് ഉണ്ട്.  സമകാലികവും അന്തർവൈജ്ഞാനിക സമീപനത്തെ മുൻനിർത്തിയുള്ളതുമായ സിലബസാണ് ക്രമീകരിച്ചിരിക്കുന്നത്.   നിലവിൽ 41 പേർ ഇവിടെ ഗവേഷണം നടത്തുന്നു.  30 പേർക്ക് ഇതിനോടകം തന്നെ ഇന്ത്യൻ ഭാഷാ വിഭാഗത്തിനുകീഴിൽ പിഎച്ച്ഡി നൽകപ്പെട്ടിട്ടുണ്ട്. ലഭ്യമായ രേഖകൾ അനുസരിച്ച് പഠിച്ചിറങ്ങിയ വിദ്യാർഥികൾ എല്ലാം തന്നെ ഇന്ത്യയിലും വിദേശത്തുമായി സിവിൽസർവീസ്മേഖലയിലോ അധ്യാപനമേഖലയിലോ ജോലി ചെയ്യുന്നു.
നിലവിൽ 22 അധ്യാപകരാണ് വിഭാഗത്തിലുള്ളത്  (1 പ്രൊഫസർ, 2 റീഡർമാർ, 19 സീനിയർ ലക്ചറർമാർ). ഇതിൽ എട്ടു പേർ കാലടി മുഖ്യ കേന്ദ്രത്തിലാണ്.  ഈ അധ്യാപകർ എല്ലാം തന്നെ ഗവേഷണ മേഖലയിൽ ഇടപെടുന്നവരും പ്രധാനപ്പെട്ട ഹിന്ദി ജേർണലുകളിൽ ഗവേഷണലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളവരും ആണ്.  ഡിപ്പാർട്ട്മെൻറ് സ്ഥാപിക്കപ്പെട്ട ആദ്യ വർഷങ്ങളിൽ തന്നെ ന്യൂഡൽഹി ആസ്ഥാനമായുള്ള ഐസിഎസ്എസ്ആർ എന്നാ ബാഹ്യഏജൻസിയിൽനിന്നും ഒരു ഗവേഷണ പദ്ധതിക്ക് വേണ്ടി ധനസഹായം ലഭിച്ചിരുന്നു.  ഗവേഷണം വിജയകരമായി പൂർത്തിയാക്കുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.  സംസ്കൃതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള പുനർവായനകളിൽ ഒരു ഗവേഷണ പദ്ധതി നിലവിൽ യുജിസിയുടെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്.
 'ആധുനിക് ഹിന്ദി സാഹിത്യ: വിവിധ് ആയം'  എന്ന പേരിൽ സമകാലിക ഹിന്ദിസാഹിത്യത്തെസംബന്ധിച്ച് ഒരു പുസ്തകം ഹിന്ദി ഭാഗത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.  ഹിന്ദി വിഭാഗത്തിലെ അധ്യാപകരും പുറത്തുനിന്നുള്ള പ്രശസ്തരും ഈ പുസ്തകത്തിൽ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. ഹിന്ദി വിഭാഗത്തിലെ അധ്യാപകരിൽ ഏറെക്കുറെ എല്ലാവരും തന്നെ തങ്ങളുടെ സ്വന്തം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളവരും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ളവരും ആണ്.  രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രശസ്തരായ പണ്ഡിതരെ ഉൾപ്പെടുത്തിക്കൊണ്ട് ദേശീയ സെമിനാറുകളും ലെക്ചറുകളും സംഘടിപ്പിക്കപ്പെടുന്നു.
ഹിന്ദിയിൽ പ്രയോഗ പരിശീലന ക്ലാസ്സുകൾ തുടങ്ങാനുള്ള ആലോചനയിലാണ് ഞങ്ങൾ.  സർവ്വകലാശാല മുഖ്യകേന്ദ്രത്തിലെ വിദേശീയർക്കും പ്രാദേശികകേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾക്കും ഇത് പ്രയോജനപ്പെടുത്താം.  ഒരു വിദ്യാർത്ഥിക്ക് തൻറെ താല്പര്യമനുസരിച്ച് പ്രവേശനം നേടേണ്ട പ്രാദേശിക കേന്ദ്രം തിരഞ്ഞെടുക്കാം.  പ്രാദേശിക തലത്തിൽ ഉള്ള അറിവ് നേടാനും നമ്മുടെ രാജ്യത്തിൻറെ വംശീയ വ്യത്യസ്തതകളെ മനസ്സിലാക്കാനും ഇത് സഹായിക്കും.  ചരിത്രം, തത്വചിന്ത, ഇന്ത്യ വിജ്ഞാനീയം, സാമൂഹിക ശാസ്ത്രം, സ്ത്രീപഠനങ്ങൾ, വിവർത്തന പഠനങ്ങൾ തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ അന്തർവൈജ്ഞാനിക സമീപനത്തിലൂന്നിയ ഓപ്ഷണൽ കോഴ്സുകൾ എംഎഎംഫിൽ പഠനത്തിൻറെ ഭാഗമാണ്. സംസ്കൃതം മലയാളം ഇംഗ്ലീഷ് എന്നീ ഭാഷകളിൽ വിഭാഗങ്ങളോട് ചേർന്നുള്ള വിഷയങ്ങളും ഇതിൽപെടും ഹിന്ദി പഠനത്തിൻറെ പ്രാധാന്യം ഇന്ന് ലോകവ്യാപകമായി തിരിച്ചറിയപ്പെടുന്നുണ്ട്.

ഉർദു

ഉർദു ഭാഷയും സാഹിത്യവും എന്ന 2 വർഷത്തെ ബിരുദാനന്തര ബിരുദകോഴ്സിനുള്ള അടിസ്ഥാനയോഗ്യത ഏതെങ്കിലും ഒരു വിഷയത്തിലുള്ള ബിരുദമാണ്.
ഉർദുഭാഷ വലിയതോതിൽ മുസ്ലിം മതവുമായി ബന്ധപ്പെട്ടിരിക്കുന്നു.  ലോകത്താകെ 65 മില്യൺ ആളുകളാണ് ഈ ഭാഷ സംസാരിക്കുന്നത്. ഇതിൽ 52 മില്യൺ ആളുകളും ഇന്ത്യയിലാണ് വസിക്കുന്നത്. ശേഷിക്കുന്നത് 12 മില്യൺ ആളുകൾ പാകിസ്താനിലും.
ഉർദുവിൻറെ സമകാലിക പ്രാധാന്യത്തിനുള്ള കാരണങ്ങൾ:
ബ്രിട്ടൻ, അമേരിക്ക,സൗദി അറേബ്യ, ബംഗ്ലാദേശ് ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ഗണ്യമായരീതിയിൽ ഉറുദു സംസാരിക്കുന്നവർ ഉണ്ട്.
ഇന്ത്യയിൽ ഉറുദു ഭാഷയിൽ ഏതാണ്ട് 3000 പ്രസിദ്ധീകരണങ്ങൾ നിലവിലുണ്ട്.  400 വർത്തമാന പത്രങ്ങൾ ഉറുദുഭാഷയിൽ പ്രസിദ്ധീകരിക്കപ്പെടുന്നു
ഉറുദു കവിത അന്താരാഷ്ട്രതലത്തിൽതന്നെ പ്രശസ്തമാണ്.  ഉറുദു സംസാരിക്കുന്ന അവർക്കിടയിൽ മാത്രമല്ല മറ്റ് സംസ്കാരങ്ങളിലും അന്താരാഷ്ട്ര ഇടങ്ങളിലും ഉറുദു കവിതകൾ ചർച്ച ചെയ്യപ്പെടുന്നു .
വ്യാപകമായി വായിക്കപ്പെടുന്നതും വിവിധരൂപങ്ങളുടെ മേളനംസ്ഥാനവും ആയ ഉറുദു സാഹിത്യത്തിന് ഗദ്യ പദ്യങ്ങളുടെ അതിസമ്പന്നമായ ശേഖരം അവകാശപ്പെടാനുണ്ട്.
ഉറുദു ഭാഷയിൽ നിരവധി മതപരമായ ഗ്രന്ഥങ്ങളും എഴുത്തുകളും ഉണ്ട്. അറബിക്ക് പുറമേ ഇസ്ലാമിക സാഹിത്യത്തിന്റെ ഏറ്റവും വിപുലമായ ശേഖരം ഉറുദുവിൽ ആണ്.
സമൂഹം, കാവ്യം, ഗദ്യം, നാടകം, നോവൽ, വ്യാകരണം തുടങ്ങി ഉറുദു സാഹിത്യവുമായി ബന്ധപ്പെട്ടമേഖലകളാണ് കോഴ്സിൽ ഉൾപ്പെടുന്നത്.  ഉറുദു ഭാഷയുടെയും സാഹിത്യത്തിന്റേയും നൂതനവും വിശദവുമായ അപഗ്രഥനത്തിലും പരിശോധനയിലുമാണ് ഊന്നൽ നൽകുന്നത്.  ചരിത്രഘട്ടങ്ങളിലൂടെ ഉള്ള ഭാഷയുടെ വികാസം വിശദമായി പരിശോധിക്കപ്പെടുന്നു.  ഉറുദു സംസാരഭാഷയായ വ്യാപാരസമൂഹങ്ങളിൽ ബിരുദാനന്തരബിരുദധാരികൾക്ക് നിരവധി തൊഴിലവസരങ്ങൾ ലഭ്യമാണ്. ഹിന്ദുസ്ഥാനി ഭാഷയിൽനിന്നും നേരിട്ട് രൂപപ്പെട്ട ഉറുദു പ്രധാനമായും ഡൽഹിയിലാണ് ഉപയോഗിച്ചിരുന്നത്.  1526 മുതൽ 1858 വരെയുള്ള മുഗൾ ഭരണത്തിന്റെ കാലഘട്ടത്തിൽ വ്യാപാരയാത്ര ആവശ്യങ്ങൾക്കായി നിരവധി ഭാഷകൾ രൂപപ്പെട്ടു.  ഈ കാലഘട്ടത്തിലാണ് പല സവിശേഷതകളും രൂപം കൊണ്ടത്.   ഈ കാലഘട്ടത്തിൽ വലിയ തോതിലുള്ള പേർഷ്യൻ അറബിക് വ്യാപാരം ഇന്ത്യയിൽ നടന്നിരുന്നു.  ഈ സന്ദർഭത്തിൽ ഇരു കൂട്ടരും ഉറുദുഭാഷയെ ഏറ്റെടുത്തു.
 1994 ലാണ് കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ ഉറുദു വിഭാഗം സ്ഥാപിക്കപ്പെടുന്നത്.  ബിരുദാനന്തരബിരുദ ഗവേഷണകോഴ്സുകളാണ് വിഭാഗം നൽകുന്നത്.  ഉറുദു ഭാഷയിൽ ഉപരിപഠനത്തിനും ഗവേഷണത്തിനുമുള്ള കേരളത്തിലെ ഒരേയൊരു കേന്ദ്രമാണിത്.

ഇംഗ്ലീഷ്

ഇംഗ്ലീഷ് ഭാഷയും സാഹിത്യവും എംഎ രണ്ടു വർഷം നീണ്ട ബിരുദാനന്തര കോഴ്സ് ആണ്.  പ്രാചീന ഇംഗ്ലീഷ് സാഹിത്യത്തിന്റെയും ആധുനിക ഇംഗ്ലീഷ് സാഹിത്യത്തിന്റെയും സമന്വയമാണ് ഈ കോഴ്സ്.  ഗദ്യം പദ്യം നാടകം എന്നീ മൂന്നു മേഖലകളിലാണ് പ്രധാന ഊന്നൽ.  ഇംഗ്ലണ്ടിലെ എഴുത്തുകാരുടെ രചനകൾ മാത്രമല്ല കോഴ്സിന്റെ ഭാഗം.  ഐറിഷ് സ്കോട്ടിഷ് പോളിഷ് അമേരിക്കൻവെൽ തുടങ്ങി ലോകത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ള എഴുത്തുകാരുടെ രചനകൾ പാഠ്യ പദ്ധതിയുടെ ഭാഗമാണ് ഏറ്റവും നൂതനമായ രീതിയിൽ ഇംഗ്ലീഷ് ഭാഷയുടെ സാംസ്കാരികവും രാഷ്ട്രീയവും ചരിത്രപരവുമായ തലങ്ങൾ പഠിക്കപ്പെടുന്നു.
ആദ്യകാലം മുതൽ ഇന്നു വരെയുള്ള ഇംഗ്ലീഷിലുള്ള ഇന്ത്യൻ എഴുത്തുകളും പഠനത്തിന്റെ ഭാഗമാണ്.  അധ്യാപനത്തിനു സർഗാത്മക രചനയ്ക്കും ഈ കോഴ്സ് വിദ്യാർഥികളെ പ്രാപ്തരാക്കുന്നു.  മാധ്യമ മേഖലയിലും ഇംഗ്ലീഷ് വിദ്യാർത്ഥികൾക്ക് നിരവധി തൊഴിലവസരങ്ങൾ ലഭ്യമാണ്.  സർവ്വകലാശാലയിലെ ബിരുദാനന്തര ബിരുദ ഗവേഷണ കോഴ്സുകൾ അന്യമാണ്.  അവ സർവകലാശാലയുടെ വ്യതിരിക്ത വിഷയമേഖലകളെ കൂട്ടിച്ചേർക്കുന്നു. തദ്ദേശീയ വിജ്ഞാനം ഇന്ത്യൻ സൗന്ദര്യ ശാസ്ത്രം സംസ്കൃതകാവ്യമീമാംസപ്രാചീന ഇന്ത്യൻരംഗവേദി എന്നിവയെല്ലാം പാഠ്യ പദ്ധതിയുടെ ഭാഗമാണ്.  ലോകത്ത് നടക്കുന്ന വൈജ്ഞാനിക ചലനങ്ങൾ ഒപ്പം തന്നെയാണ് വിഭാഗത്തിന്റെ സഞ്ചാരവും.  ഇംഗ്ലീഷ് വിഭാഗങ്ങളെല്ലാം സംസ്കാരപഠനം വിഭാഗങ്ങളായി മാറിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിൽ,  സംസ്കാര പഠനത്തിൽ കേന്ദ്രീകരിച്ചുകൊണ്ടാണ് കോഴ്സുകൾ മുന്നോട്ടുപോകുന്നത്. അധ്യയനരീതിയിലും ഇത് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.  സംസ്കാര പഠനത്തിൻറെ വിചാരമാതൃകയ്ക്ക് മുന്നിൽ സാമ്പ്രദായിക സാഹിത്യ പഠനത്തിന്റേ വിചാരമാതൃക വഴിമാറിയിരിക്കുന്നു.  ഇംഗ്ലീഷ് സാഹിത്യ പഠനം ഇംഗ്ലീഷ് ഭാഷാപഠനം എന്നിങ്ങനെ രണ്ട് സ്പെഷലൈസേഷനുകളുള്ള പദ്ധതി ബോർഡ് ഓഫ് സ്റ്റഡീസ് അടുത്തിടെ മുന്നോട്ടുവെച്ചിട്ടുണ്ട്.

താരതമ്യസാഹിത്യവുംഭാഷാശാസ്ത്രവും

ചരിത്രം രാഷ്ട്രീയം രൂപം കല തുടങ്ങിയ വിഷയ മേഖലകളുടെ പ്രകരണത്തിനുള്ളിൽ സാഹിത് യസൃഷ്ടികളെ സമീപിക്കുന്ന അന്തർ വൈജ്ഞാനിക മേഖലയാണ് താരതമ്യ സാഹിത്യം.  സാഹിത്യ മുന്നേറ്റങ്ങൾ ചരിത്രം സിദ്ധാന്തം രൂപം എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ അന്വേഷണ വഴികളിലൂടെ അന്താരാഷ്ട്ര സാഹിത്യ സൃഷ്ടികളുടെ പഠനത്തെ ഉൾക്കൊള്ളുന്നതാണ് താരതമ്യ സാഹിത്യം. സാഹിത്യ സൃഷ്ടികളും അവഉരുവംകൊണ്ട സംസ്കാരത്തിലെ ഇതര ഘടകങ്ങളും ആയുള്ള ബന്ധം വിദ്യാർത്ഥികൾ അന്വേഷിക്കും.  സംഗീതം തത്വചിന്ത രാഷ്ട്രീയം മതം തുടങ്ങിയവയെല്ലാം ഇത്തരം ഘടകങ്ങളാണ്.  വംശീയ പാരമ്പര്യങ്ങൾ ലിംഗം വർഗ്ഗം തുടങ്ങിയ വ്യത്യസ്ത പരിപ്രേക്ഷ്യങ്ങളിൽനിന്നുകൊണ്ട് വ്യത്യസ്ത കാലങ്ങളിലെയും സ്ഥലങ്ങളിലെയും സാഹിത്യം വിമർശനാത്മകമായി പഠിപ്പിക്കപ്പെടുന്നു. താരതമ്യ സാഹിത്യ വിദ്യാർത്ഥികൾ ധാരാളം പുസ്തകങ്ങൾ വായിക്കേണ്ടത് അനിവാര്യമാണ്.  വായനയിലും എഴുത്തിലും ഉള്ള താല്പര്യം അവർ വളർത്തിയെടുക്കേണ്ടതുണ്ട്.  വിവിധ? മേഖലകളിൽ തൊഴിലിന് അനുയോജ്യമായി ഭാഷാ അപഗ്രഥന എഴുത്ത് പ്രാവീണ്യത്തെ താരതമ്യ സാഹിത്യപഠനം വികസിപ്പിക്കുന്നു.  താരതമ്യ സാഹിത്യം സാഹിത്യങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള താരതമ്യങ്ങളും ബന്ധങ്ങളും കണ്ടെടുക്കുന്നു.  രൂപങ്ങൾ കാലഘട്ടങ്ങൾ ദേശീയ സാഹിത്യങ്ങൾ എന്നിങ്ങനെ പരസ്പരം മുറിച്ചുകടക്കുന്ന പലആശയങ്ങളും ഇവിടെ പഠിക്കുന്നു.
ഭാഷാശാസ്ത്രം സാഹിത്യ പഠനത്തെ സഹായിക്കുന്നു.  ഭാഷ എങ്ങനെ പ്രവർത്തിക്കുന്നു എന്നും നമ്മൾ എങ്ങനെ ആശയ വിനിമയം നടത്തുന്നു എന്നതിലുമാണ് ശ്രദ്ധ.  ബഹുഭാഷക് നഗരങ്ങളിലെ യുവജനങ്ങളുടെ ഭാഷമാധ്യമങ്ങളിലെയും രാഷ്ട്രീയത്തിലെയും ഇംഗ്ലീഷ് തുടങ്ങി വ്യത്യസ്തങ്ങളായ ഉദാഹരണങ്ങളെ വ്യവസ്ഥാപിതമായി നോക്കി കാണാനുള്ളശേഷി വികസിപ്പിക്കും ഈ പഠനം.  പുതിയ സാങ്കേതികതകൾ ഇംഗ്ലീഷ് ഭാഷയെ എങ്ങനെ രൂപപ്പെടുത്തുന്നു എന്നും ഇംഗ്ലീഷിന്റെ വ്യാപനം മറ്റുഭാഷകളെ മാറ്റിതീർക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നുണ്ടോ എന്നും ഒക്കെ ഇവിടെ അന്വേഷിക്കപ്പെടും.

അറബിക്

അറബിക് എംഎ അറബി ഭാഷയും സാഹിത്യവും എന്നാൽ രണ്ടു വർഷം നീണ്ട ബിരുദാനന്തര ബിരുദ കോഴ്സ് ആണ്.  ഏതെങ്കിലും ഒരു വിഷയ മേഖലയിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത.  പ്രാവീണ്യം ആവശ്യം കഴിവ് എന്നിവയെ ആശ്രയിച്ച് പ്രൈമറി, സെക്കൻഡറി സ്കൂൾ അധ്യാപകരാകാൻ ബിരുദാനന്തര ബിരുദധാരികൾക്ക് കഴിയും.
തൊഴിൽ സാധ്യതകൾ
അധ്യാപകൻ/ ലെക്ചറർ/ പ്രൊഫസർ
അസോസിയേറ്റ് പ്രൊഫസർ -  സ്പെഷ്യൽഅറബിക്
മാധ്യമപ്രവർത്തകൻ / എഡിറ്റർ
എഴുത്തുകാരൻ
ലേഖകൻ
അറബിക് സംഘാടകൻ
കണ്ടന്റ് എഴുത്ത്
വിവർത്തകൻ
തൊഴിൽ മേഖലകൾ
അധ്യാപനം
സാഹിത്യം
വിവർത്തനവും മറ്റ് ഭാഷാ പ്രവർത്തനങ്ങളും
ടൂറിസം
അച്ചടിമാധ്യമങ്ങൾ
പരസ്യ കമ്പനികൾ
ടിവി ചാനലുകൾ
300 മില്യണിലധികം ആളുകൾ സംസാരിക്കുന്ന അന്താരാഷ്ട്ര ഭാഷ ആയതുകൊണ്ട് തന്നെ അക്കാദമിക് വിഷയമെന്ന നിലയിൽ അറബിക്കിന്റെ പ്രാധാന്യം വലുതാണ്.  ലോകത്തിലെ ഏറ്റവും അധികം വ്യാപിച്ചുകിടക്കുന്ന ഭാഷകളിൽ ഒന്നായി ഐക്യരാഷ്ട്ര സഭ അറബിയെ അംഗീകരിക്കുന്നു.  വ്യത്യസ്ത ഭാഷകളിലും രാജ്യങ്ങളിലും ജീവിക്കുന്ന ഒരുബില്യനിലധികം വരുന്ന മുസ്ലിംകളുടെ മതഭാഷകൂടിയാണ് അറബി.  തുടർ പഠനങ്ങളിൽ താല്പര്യമുള്ളവർക്ക് ഗവേഷണത്തിന് ചേരാവുന്നതാണ്.

ഫൈൻആർട്സ്

എംഎഫ്എ ദൃശ്യ പ്രകടന കലകളുടെ പഠനത്തിലെ ബിരുദാനന്തര ബിരുദ കോഴ്സ് ആണ്.  അടിസ്ഥാന യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റികളിൽനിന്നും ഉള്ള ഫൈൻആർട്സ് ബിരുദമാണ്.  രണ്ടു വർഷമാണ് കോഴ്സിന്റെ കാലാവധി.  ചില സ്ഥാപനങ്ങൾ സ്പെഷ്യലൈസേഷൻ ഉൾപ്പെടെ ആയിരിക്കും കോഴ്സ് നൽകുന്നത്.  ചില സ്ഥാപനങ്ങൾ സ്പെഷ്യലൈസേഷൻ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാൻ അവസരം നൽകും.  നാല് സെമസ്റ്ററുകളിലായി ആണ് കോഴ്സ് സംവിധാനം ചെയ്തിരിക്കുന്നത്.  ഗ്രാഫിക് ഡിസൈനിങ് ,മാധ്യമ മേഖല, കലാസംവിധാനം, കൺസൾട്ടൻസി എന്നീ മേഖലകളിൽ തൊഴിലവസരങ്ങൾ ലഭ്യമാണ്.  ഗ്രാഫിക് ഡിസൈനർ,  ഇല്ലസ്ട്രേറ്റർ, ആർട്സ് ഡിസൈനർ ഡിസൈൻ കൺസൾട്ടന്റ്, പ്രൊഡക്ഷൻ മാനേജർ എന്നീ തൊഴിലുകൾ നേടാവുന്നതാണ്. കലകളുടെ പ്രാധാന്യത്തെയും പ്രയോഗത്തെയും അവയുടെ സൗന്ദര്യാത്മകമൂല്യങ്ങളെയുമാണ് ഫൈൻആർട്സ് പഠിക്കുന്നത്.  ഒന്നിലധികം വിഷയമേഖലകൾ അതിലുൾപ്പെടുന്നു.  കലാ മേഖലയിൽ മികച്ച കരിയർ പടുത്തുയർത്തുന്ന വിദ്യാർത്ഥികളെ സഹായിക്കുന്ന രീതിയിൽ ദൃശ്യപ്രകടനകലകളെ സംബന്ധിച്ച അറിവും പ്രാവീണ്യവും പകർന്നു നൽകുന്നതാണ് ഈ കോഴ്സ്.  ശില്പകലയിലും മാസ്റ്റേഴ്സ് കോഴ്സ് ലഭ്യമാണ്.
യോഗ്യതാമാനദണ്ഡം
പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെ പറയുന്ന വ്യവസ്ഥകൾ പാലിക്കേണ്ടതാണ്
1.  ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു സർവകലാശാലയ്ക്ക് കീഴിൽ ഫൈൻആർട്സിൽ 55 ശതമാനത്തിലധികം മാർക്കോടെ ഡിഗ്രി ബിരുദം പാസായിരിക്കണം.
2.  അപേക്ഷകൻ സർവകലാശാല നൽകുന്ന മറ്റേതെങ്കിലും ഒരു ബിരുദാനന്തരബിരുദ കോഴ്സിൽ ചേർന്നിട്ടുണ്ടാവാൻ പാടില്ല.

സംഗീതം

സംഗീതത്തിലെ എംഎ കോഴ്സ് ഇന്ന് നിലനിൽക്കുന്ന പല സംഗീത വഴികളുടെയും ഉത്ഭവവും ചരിത്രവും സംബന്ധിച്ച ധാരണ നൽകുന്നു.  നമ്മുടെ സംഗീതങ്ങളുടെ ശരിയായ വേരുകൾ അത് കാണിച്ചു തരുന്നു.  എല്ലാ സംഗീത രൂപങ്ങളെയും അറിയാനും പരിശീലിക്കാനും ഉള്ള സമയവും സൗകര്യവും ഈ കോഴ്സ് നൽകുന്നു.  താള സാങ്കേതിക ബോധത്തോടെ സംഗീതത്തെ ആവിഷ്കരിക്കാനുള്ള കഴിവ് വിദ്യാർഥികൾക്ക് ഉണ്ടായിരിക്കണം. ശരിയാക്കി എടുക്കാനുള്ള ക്ഷമയും മനോഹരമായ ഒരു സംഗീത സൃഷ്ടി നടത്തുന്നതിന് അതിനാവശ്യമായ യോജിപ്പ് എല്ലാവരും കൈവരിക്കുന്നത് വരെ പരിശീലിക്കാനുള്ള സഹിഷ്ണുതയും അവർക്ക് ഉണ്ടായിരിക്കണം.
കഴിവ്,  അർപ്പണബോധം, കഠിനാധ്വാനം, കൂട്ടായപ്രവർത്തനം എന്നിവ ഈ മേഖലയിൽ അനിവാര്യമായ ഗുണങ്ങൾ ആണ്.  വിദ്യാർഥികൾ ഇവ കൈവരിക്കുന്നു എന്ന് കോഴ്സ് ഉറപ്പുവരുത്തുന്നു.  സംഗീതത്തിൽ ഏതുതരത്തിലുള്ള ഗവേഷണത്തിനും തുടർപഠനത്തിനും ഈ കോഴ്സ് അത്യന്താപേക്ഷിതമാണ്.

നൃത്തം (എംഎ ഭരതനാട്യം എംഎ മോഹിനിയാട്ടം)

സ്ത്രീകൾക്കും പുരുഷന്മാർക്കും അവതരിപ്പിക്കാവുന്ന ഏകാംഗ നൃത്തമാണ് ഭരതനാട്യം.  ഈ നൃത്തരൂപത്തിന്റെ ഉത്ഭവം തമിഴ്നാട്ടിൽ ആണെന്നാണ് കരുതപ്പെടുന്നത്.  രണ്ടായിരം വർഷത്തെ സമ്പന്നമായ ചരിത്രമുണ്ട് ഭരതനാട്യത്തിന്. ഭാവതാളരാഗനാട്യങ്ങളുടെ സമന്വയമാണ് ഭരതനാട്യം.  ഭരതനാട്യത്തിന് പ്രധാന സവിശേഷത നർത്തകൻ തൻറെ പ്രകടനത്തിൽ മനോഹരമായ നേർവരകളും ത്രികോണങ്ങളും നിർമ്മിക്കുന്നു എന്നതാണ്. കർണാടക സംഗീതമാണ് പശ്ചാത്തലത്തിൽ ഉപയോഗിക്കുന്നത്.  ശുദ്ധനൃത്തം ആയനൃത്തം ഭാവനൃത്തം ആയനൃത്യം എന്നിങ്ങനെ രണ്ട്വി ഭാഗങ്ങളിൽ ഈ കലാരൂപം വിഭജിക്കപ്പെട്ടിരിക്കുന്നു.  സാംസ്കാരികമായി വലിയ പാരമ്പര്യമുള്ള ഈ നൃത്തരൂപം ഇന്ന് അഭിവൃദ്ധിപ്പെട്ടുകൊണ്ടിരിക്കുകയാണ്.
യൂണിവേഴ്സിറ്റി മാനദണ്ഡങ്ങൾ അനുസരിച്ച് മികച്ച യോഗ്യതയുള്ള അർപ്പണബോധമുള്ള കഠിനാധ്വാനികളായ അധ്യാപകരാണ് ഈ കോഴ്സ് നടത്തുന്നത്.  നൃത്ത വിഭാഗത്തിൽ ബിരുദകോഴ്സുകൾ ആരംഭിക്കുന്നത് 1995ലാണ്.  ഈ സർവകലാശാലയിലാണ് ആദ്യമായി ബിരുദതലത്തിൽ ഒരു നൃത്തകോഴ്സ് ആരംഭിക്കുന്നത്.  അതിന്മുൻപുവരെ കാലടിയിൽ അടിസ്ഥാന കോഴ്സ് (പ്ലസ്ടുവിന്തുല്യം)  മാത്രമേ ഉണ്ടായിരുന്നുള്ളൂ.  1999ൽ ഡിഗ്രി തലത്തിൽ ക്ലാസ്സുകൾ ആരംഭിച്ചു.  ഈ വിഭാഗത്തിൽ രണ്ട് സ്പെഷലൈസേഷനുകൾ ആണ് ഉള്ളത്- ഭരതനാട്യവും മോഹിനിയാട്ടവും.  ആരംഭകാലം മുതൽക്കുതന്നെ എംഎകോഴ്സിലെ എല്ലാ സീറ്റുകളിലും വിദ്യാർത്ഥികളുണ്ട്.  പ്രവേശന പരീക്ഷയുടെയും കഴിവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം

എം.എ. തിയേറ്റർ

സംസ്കൃതത്തിലെ വിവിധ ശാഖകൾ അതുപോലെ തന്നെ ഇന്ത്യാ വിജ്ഞാനം, ഇന്ത്യൻ സംസ്കാരം, ഇന്ത്യൻ ഭാഷകൾ, ഇന്ത്യൻ തത്വചിന്ത, ഫൈനാർട്സ്, വിദേശഭാഷകൾ, സാമൂഹികശാസ്ത്രങ്ങൾ എന്നീ മേഖലകളിൽ വിജ്ഞാനം പ്രദാനം ചെയ്യുക എന്ന അതിൻറെ പാരമ്പര്യത്തിന്റെ ഭാഗമായാണ് സർവ്വകലാശാല തിയേറ്റർ എംഎ കോഴ്സ് നടത്തുന്നത്.  സർവ്വകലാശാലയിലെ വിദഗ്ധരായ അധ്യാപകർ വിദ്യാർത്ഥികളെ വിഷയത്തിൽ പ്രാവീണ്യം നേടുന്നതിന് സഹായിക്കുന്നു.
 1997ലാണ് തിയേറ്റർ കലകളുടെ വിഭാഗം നിലവിൽ വന്നത്.  തിയേറ്റർ കലകളിലെ എംഎ കോഴ്സ് ആരംഭിച്ചത് 2000ലും.  ഇത് കേരളത്തിലെ തിയേറ്റർ പഠനരംഗത്ത് മുൻപന്തിയിൽ നിൽക്കുന്നതും അനന്യവുമായ കേന്ദ്രമാണ്.  വിഭാഗത്തിലെ അധ്യാപകർ ലോകപ്രശസ്ത കലാകാരന്മാരാണ്.
മായടാൻബർഗ് (  ഡയറക്ടർ, ഇൻസ്റ്റിറ്റ്യൂട്ട്ഓഫ്ഡ്രാമ, ഫിൻലാൻഡ്),  ശ്രീ വയലാവാസുദേവൻപിള്ള(  ഡയറക്ടർ, സ്കൂൾഓഫ്ഡ്രാമ),  ശ്രീ കാവാലംനാരായണപ്പണിക്കർ (ഡയറക്ടർ, സോപാനം),  അനന്തകൃഷ്ണൻ (പ്രൊഫസർ, ഹൈദരാബാദ്സർവ്വകലാശാല)  എന്നിങ്ങനെ അന്താരാഷ്ട്രതലത്തിൽ പ്രശസ്തരായ വ്യക്തിത്വങ്ങൾ വിഭാഗവുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.
2001ൽ ചലച്ചിത്രഅക്കാദമിയുടെ സഹകരണത്തോടെ കൂടിയാട്ടത്തെ സംബന്ധിച്ച് ഒരുകൂട്ടം ഡോക്യുമെൻററികൾ തിയേറ്റർ വിഭാഗം നിർമ്മിച്ചിരുന്നു.

സൗകര്യങ്ങളും വിഭവങ്ങളും

കൂത്തമ്പലത്തിൽ ആണ് തിയേറ്റർ വിഭാഗം സ്ഥിതിചെയ്യുന്നത്.  ആധുനിക ശ്രവ്യപ്രകാശ സംവിധാനങ്ങളുള്ള കൂത്തമ്പലത്തിൽ 350  വരെ ആളുകൾക്ക് ഇരിക്കാവുന്നതാണ്.  അരീന്ന, ത്രസ്റ്റ് പ്രൊസീനിയം സ്റ്റേജുകൾ ആയിരൂപാന്തരപ്പെടുത്താവുന്ന തിയേറ്റർ ആണ് കൂത്തമ്പലത്തിലേത്.  ഡാൻസ്സ്റ്റുഡിയോ എന്ന പരിശീലന ഇടവും കൂത്തമ്പലത്തിലുണ്ട്.  അധ്യാപകരുടെ ഓഫീസുകളും കൂത്തമ്പലത്തിൽ ആണ്

തത്വശാസ്ത്രം (ഫിലോസഫി)

ഫിലോസഫിയിലെ എംഎ കോഴ്സ് ഭാഷപരിസ്ഥിതി തത്വശാസ്ത്രം എന്നിങ്ങനെയുള്ള മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഉള്ള അവസരം നൽകുന്നുണ്ട്.   മനുഷ്യപ്രവർത്തനങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ,  ഉൺമയുടെ അടിസ്ഥാനം,  വാക്കുകൾ സംഭാഷണങ്ങൾ പ്രയോഗങ്ങൾ എന്നിവയുടെ പരിശോധന എന്നിങ്ങനെ വിവിധ വിഷയങ്ങൾ ഫിലോസഫിയിലെ എംഎ വിദ്യാർത്ഥികൾ പഠിക്കുന്നു. യോഗ്യതാ പരീക്ഷകളും ഒരു തീസീസും ഉൾക്കൊള്ളുന്ന എംഎ പഠനത്തിന്റെ കാലാവധി രണ്ടു വർഷമാണ്.
ഫിലോസഫി ബിരുദമോ മറ്റേതെങ്കിലും വിഷയത്തിൽ ഫിലോസഫി കോഴ്സ് വർക്കോ ഉണ്ടായിരിക്കുക എന്നതാണ് അടിസ്ഥാന യോഗ്യത.  വിദ്യാർഥിയുടെ ബിരുദ ഡിഗ്രി മറ്റൊരു വിഷയത്തിൽ ആണെങ്കിൽ കോഴ്സിന്റെ ദൈർഘ്യം വ്യത്യാസപ്പെടാം.  ഇതനുസരിച്ച് മിനിമംഗ്രേഡ് പോയിന്റിലും (ജിപിഎ) വ്യത്യാസമുണ്ടാവാം. ഗവേഷണം, സിദ്ധാന്തം, ശാസ്ത്രപ്രയോഗം എന്നിവയിൽ കോഴ്സ് വർക്കും ഉൾക്കൊള്ളുന്നതാണ് ഒട്ടുമിക്ക ഫിലോസഫി എംഎ കോഴ്സുകളും.
തർക്കം
ആധുനിക തത്വചിന്ത
ഗ്രീക്ക് തത്വചിന്ത
മൂല്യസിദ്ധാന്തം
എന്നിങ്ങനെയുള്ള ഡിഗ്രി തല കോഴ്സുകളിലെ സവിശേഷസങ്കല്പനങ്ങളും എംഎ പാഠ്യപദ്ധതിയുടെ ഭാഗമാണ്.
വിദ്യാർഥികൾക്ക് ഫിലോസഫിയുടെ മേഖലയിലെ ഏതെങ്കിലും ഒരുമണ്ഡലത്തിൽ ശ്രദ്ധ ഊന്നുകയോ തുടർപഠനത്തിൽ സ്പെഷലൈസേഷൻ സ്വീകരിക്കുന്നതിനായി പൊതുവായ ധാരണ സ്വരൂപിക്കുകയോ ചെയ്യാവുന്നതാണ്.  എഴുത്ത്,  അധ്യാപനം, വിദേശനയം ഗവേഷണം തുടങ്ങിയ മേഖലകളിൽ തൊഴിൽ സാധ്യതകൾ ബിരുദാനന്തര ബിരുദധാരികൾക്ക് ലഭ്യമാണ്
ഫിലോസഫിയിലെ എംഎ കോഴ്സിന്റ ദൈർഘ്യം രണ്ടു വർഷമാണ്.  കോഴ്സിന്റെ കാഴ്ചപ്പാട് തന്നെ അന്തർവൈജ്ഞാനികം ആണ്.  അധ്യയന വർഷത്തിന്റെ ആരംഭത്തിൽ മാത്രമേ വിദ്യാർഥികൾക്ക് പ്രവേശനം നേടാൻ സാധിക്കുകയുള്ളൂ.
തത്വശാസ്ത്രത്തിന് ഒരു സങ്കല്പനപരമായ അടിത്തറയുണ്ട്.  സ്വകാര്യ ജീവിതത്തിലും തൊഴിൽ ജീവിതത്തിലും പൊതുജീവിതത്തിലും ഉയർന്നുവരുന്ന പ്രശ്നങ്ങളെ മറികടക്കാനുള്ള ശേഷിയെ സംബന്ധിച്ച് ഫിലോസഫി പഠനം വിദ്യാർത്ഥികൾക്ക് അറിവ് നൽകുന്നു.  വ്യക്തികൾക്കും കൂട്ടങ്ങൾക്കും തങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങളെ യുക്തി പൂർവവും വിവേകപൂർവ്വവുമായി കൈക്കൊള്ളാൻ സഹായിക്കുന്ന വിമർശനാത്മക ചിന്തയെ ഇത് വികസിപ്പിക്കുന്നു. ഇന്ത്യയിലെ പ്രശസ്തങ്ങളായ അനേകം സ്ഥാപനങ്ങളും സർവകലാശാലകളും തത്വശാസ്ത്രത്തിൽ ബിരുദബിരുദാനന്തര ഗവേഷണ തലങ്ങളിലായി കോഴ്സുകൾ നൽകുന്നുണ്ട്
ഫിലോസഫിയിലെ എംഎ കൊണ്ടുള്ള നേട്ടങ്ങളും ലാഭങ്ങളും:
നൈതികത, നിയമം, രാഷ്ട്രീയം, സാമ്പത്തികം, മനുഷ്യാവകാശം,  ലിംഗം, സംസ്കാരം എന്നീ അടിസ്ഥാന പ്രശ്നങ്ങളെ സംബന്ധിച്ച് ഒരു പൊതുധാരണ വിദ്യാർത്ഥികൾക്ക് നൽകുന്നതിലാണ് ഫിലോസഫിയിലെ എംഎ പഠനം ലക്ഷ്യം വെക്കുന്നത്.  മനുഷ്യ ജീവിതത്തിന്റെ മേൽപ്പറഞ്ഞ തലങ്ങളെ പ്രചോദിപ്പിക്കുന്ന അടിസ്ഥാന കാരണങ്ങളെ തിരിച്ചറിയാനും അപഗ്രഥിക്കാനും ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു.
മനുഷ്യപ്രവർത്തനങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന ധാർമ്മിക പ്രത്യാഘാതങ്ങൾ, ഉൺമയുടെ അടിസ്ഥാനം, വാക്കുകൾ സംഭാഷണങ്ങൾ പ്രയോഗങ്ങൾ എന്നിവയുടെ പരിശോധന എന്നിങ്ങനെ വിവിധ വിഷയങ്ങൾ ഫിലോസഫിയിലെ എം എ വിദ്യാർത്ഥികൾ പഠിക്കുന്നു.
ജ്ഞാനശാസ്ത്രം, അതിഭൗതികത, ഭാഷാതത്വചിന്ത,  ധൈഷണികശാസ്ത്രം എന്നിങ്ങനെയുള്ള വിവിധ മേഖലകളിൽ ഫിലോസഫി ബിരുദാനന്തരബിരുദധാരികൾക്ക് തുടർപഠനം നടത്തുകയോ തൊഴിൽ കണ്ടെത്തുകയോ ചെയ്യാവുന്നതാണ്.  അടിസ്ഥാന നൈതികതയുമായും ധാർമികമൂല്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നതിനാൽ താല്പര്യം കൊണ്ടുമാത്രം ഫിലോസഫി പഠിക്കുന്നവരുമുണ്ട്.
യോഗ്യതാമാനദണ്ഡം
അംഗീകരിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലുമൊരു സർവകലാശാലയിൽനിന്നും ഉള്ള ബിരുദമാണ് അടിസ്ഥാനയോഗ്യത.
ഫിലോസഫിയിൽ ബിരുദം നേടിയവർക്കും ബിരുദത്തിന് വിഷയമെന്നനിലയിൽ ഫിലോസഫി പഠിച്ചവർക്കും മുൻഗണന ഉണ്ടായിരിക്കുന്നതാണ്.

ചരിത്രം

പ്രാചീന ഇന്ത്യൻ സംസ്കാരത്തെ സംബന്ധിച്ച അടിസ്ഥാന വിജ്ഞാനം അതിൻറെ എല്ലാ വിശദാംശങ്ങളോടെയും നൽകാനുള്ള ശ്രമമാണ് ചരിത്രത്തിലെ എംഎ കോഴ്സ്.  നമ്മുടെ ചരിത്രത്തെയും പരിഷ്കൃതിയേയും സംബന്ധിച്ച എല്ലാ കാഴ്ചപ്പാടുകളെയും ഈ കോഴ്സ് അവതരിപ്പിക്കുന്നു. നമ്മുടെ പൈതൃകത്തിന്റെ സംരക്ഷണത്തെയും ക്രമീകരണത്തെയും ഇത് പ്രോത്സാഹിപ്പിക്കുന്നു.  ഇന്ത്യാചരിത്രം, പ്രാചീനചരിത്രം, മധ്യകാലചരിത്രം, സാമ്പത്തികചരിത്രം, ലോകചരിത്രം തുടങ്ങിയ വിവിധ വിഷയങ്ങൾ ഈ കോഴ്സിന് കീഴിൽ പഠിക്കേണ്ടതുണ്ട്.
എംഎ പഠനത്തിനുശേഷം വിദ്യാർത്ഥികൾക്ക് തുടർപഠനം നടത്തുകയോ തൊഴിൽ നേടുകയോ ചെയ്യാം. എംഎക്ക് ശേഷം ചേരാവുന്ന ചില കോഴ്സുകൾ ആണ് താഴെ കൊടുത്തിരിക്കുന്നത്:
പ്രാചീന ഇന്ത്യ ചരിത്രവും സംസ്കാരവും പുരാവസ്തുശാസ്ത്രവും എന്നതിൽ എംഫിൽ
ചരിത്രത്തിൽ എംഫിൽ
ചരിത്രത്തിലും പുരാവസ്തു ശാസ്ത്രത്തിലും എംഫിൽ
പ്രാചീന ചരിത്രത്തിൽ പിഎച്ച്ഡി
ചരിത്രത്തിൽ പിഎച്ച്ഡി (മധ്യകാലവുംആധുനികവും)
കലാചരിത്രത്തിൽ പിഎച്ച്ഡി
ചരിത്രത്തിലും പുരാവസ്തു ശാസ്ത്രത്തിലും പിഎച്ച്ഡി
ചരിത്രത്തിൽ പിഎച്ച്ഡി
പ്രാചീന ഇന്ത്യചരിത്രം, സംസ്കാരം, പുരാവസ്തു ശാസ്ത്രം എന്നതിൽ പിഎച്ച്ഡി

സോഷ്യോളജി(സമൂഹശാസ്ത്രം)

സോഷ്യോളജി എംഎ രണ്ടു വർഷം നീളുന്ന ബിരുദാനന്തരബിരുദ കോഴ്സ് ആണ്.   സമൂഹത്തെയും അതിൻറെ പ്രവർത്തനങ്ങളേയും സംബന്ധിച്ച ആഴത്തിലുള്ള പഠനത്തിലാണ് പ്രധാന ശ്രദ്ധ.  ഇന്ത്യയിലെ ഏതെങ്കിലും ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഏതെങ്കിലും ഒരു വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.
വിപുലമായ വിഷയമേഖല ആയതുകൊണ്ട് തന്നെ അനവധി കരിയർ സാധ്യതകൾ സോഷ്യോളജി ബിരുദാനന്തര ബിരുദധാരികൾക്കുണ്ട്.  വിദ്യാഭ്യാസം, മാധ്യമപ്രവർത്തനം, പൊതുവിനിമയം, ഭരണനിർവഹണം എന്നീ മേഖലകളിൽ തൊഴിലവസരങ്ങൾ ലഭ്യമാണ്.  സോഷ്യോളജി ബിരുദാനന്തര ബിരുദധാരികളുടെ ശരാശരി തുടക്കശമ്പളം പ്രതിമാസം 15,000 ത്തിനും 25000നും ഇടയ്ക്കാണ്.
മനുഷ്യ സമൂഹത്തെയും സാമൂഹിക മര്യാദകളെയും വ്യത്യസ്ത സാമൂഹിക വ്യവസ്ഥകളെയും സംബന്ധിച്ച് ആഴത്തിൽ പഠിക്കാനുള്ള അവസരമാണ് ഈ കോഴ്സ് നൽകുന്നത്.   സോഷ്യോളജിയിൽ ബിരുദധാരികളായ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായ അടുത്ത ചുവടാണ് എംഎ.
മനുഷ്യസമൂഹത്തിന്റെ വൈവിധ്യങ്ങളെ മനസ്സിലാക്കാൻ ഈ കോഴ്സ് വിദ്യാർഥികളെ സഹായിക്കുന്നു.  മനുഷ്യ സമൂഹത്തിന്റെ ഉത്ഭവത്തെയും അതിൻറെ വിവിധ പരിണാമഘട്ടങ്ങളെയും മനസ്സിലാക്കാനും ഇത് സഹായകമാണ്.  ലോകത്തിലെ സമൂഹങ്ങളുടെയും സമുദായങ്ങളുടെയും ചട്ടക്കൂടുകൾ സംബന്ധിച്ച വ്യക്തമായ ധാരണ വിദ്യാർഥികൾക്ക് ലഭിക്കുന്നു.
ഏതുവിഷയത്തിലെയും ബിരുദാനന്തര ബിരുദപഠനം ഒരു വ്യക്തിയുടെ അറിവിനെയും പ്രാവീണ്യത്തെയും വർദ്ധിപ്പിക്കുന്നു.  സോഷ്യോളജിയിലെ ബിരുദധാരികൾക്ക് ഇടയിൽനിന്നും മുന്നോട്ടുവരാൻ ആഗ്രഹിക്കുന്നവർക്ക് എംഎ അനിവാര്യമാണ്.  സമൂഹങ്ങൾ പ്രവർത്തിക്കുന്നതിനെകുറിച്ചുള്ള തങ്ങളുടെ അറിവിനെ വിപുലപ്പെടുത്താൻ ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് അനുയോജ്യമായ കോഴ്സാണിത്.  ആധുനികകാലത്ത് ഏതുമേഖലയിൽ ആയിക്കൊള്ളട്ടെ വിജയകരമായ ഒരു കരിയർ തൻറെ ചുറ്റുമുള്ള സമൂഹത്തെ കുറിച്ചുള്ള ഒരുവന്റെ അറിവിനെ വലിയരീതിയിൽ ആശ്രയിച്ചിരിക്കുന്നു.

വൈദികപഠനം

സെമിനാറുകൾ അനുസ്മരണ പ്രഭാഷണങ്ങൾ ലെക്ചറുകൾ എന്നിങ്ങനെ വിവിധ രീതികളിൽ വൈദികജ്ഞാനത്തെ ജനകീയമാക്കാൻ ആണ് വൈദികപഠനകേന്ദ്രം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.  വൈദികപഠന കേന്ദ്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന പിജി പഠനത്തിന്റെ കോർ കോഴ്സുകളിൽ ഒന്നായി കേരളത്തിൽ സംരക്ഷിക്കപ്പെട്ടിരുന്നു വ്യത്യസ്ത വേദങ്ങളുടെ പരമ്പരാഗത വൈദിക ഉച്ചാരണത്തെ ഉൾപ്പെടുത്തിയതാണ്.
സർവകലാശാലയിലെ വൈദികപഠന കേന്ദ്രം കേരളത്തിലെ ജൈമിനിയസാമവേദനമ്പൂതിരി പാരമ്പര്യത്തെ ദൃശ്യശ്രാവ്യ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിജയകരമായി ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്.  ലോകമെമ്പാടുമുള്ള വൈദിക സംസ്കൃത പണ്ഡിതരുടെ ശ്രദ്ധയെ ഈ ഡോക്യുമെന്റേഷൻ പദ്ധതി ആകർഷിച്ചു.  ന്യൂ ഡൽഹിയിലുള്ള ഇന്ദിരാഗാന്ധി നാഷണൽ സെൻറർ ഫോർദി ആർട്സ് തുടങ്ങിയ കേന്ദ്രങ്ങൾ ഇതിൻറെ പകർപ്പുകൾ വാങ്ങിച്ചിട്ടുണ്ട്.
കേരളത്തിലെ ഋഗ്വേദ ഉച്ചാരണത്തിന്റെ സംരക്ഷണ വഴികളിലുള്ള യുജിസി പദ്ധതിയും കേന്ദ്രം വിജയകരമായി പൂർത്തിയാക്കി.  താളിയോലകളിലും കയ്യെഴുത്തിലുമായുള്ള ഋഗ്വേദോചാരണത്തിൻറെ സംരക്ഷണവഴികൾ ദേവനാഗിരി ലിപിയിൽ പ്രസിദ്ധീകരിക്കുക എന്നതായിരുന്നു പദ്ധതി. ഈ രേഖകളിൽ അധികവും വൈദിക പണ്ഡിതന്മാരുടെ പക്കൽ ആയിരുന്നു.  പദ്ധതിയുടെ ഭാഗമായി അവശേഖരിക്കുകയും 2010ൽ പദ്ധതിയുടെ ഫലം എന്ന നിലയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള സർവ്വകലാശാലകളിൽ വൈദികജ്ഞാനത്തെ സംബന്ധിച്ച പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നുണ്ട്.  ഈ വിഷയത്തിൽ ഇനിയും തുറക്കപ്പെട്ടിട്ടില്ലാത്ത അനേകം മേഖലകളുണ്ട്.  വൈദികപാഠങ്ങളെ അടിസ്ഥാനപ്പെടുത്തി ചരിത്രം, തത്വശാസ്ത്രം, മതപഠനം, ദൈവശാസ്ത്രം, നരവംശശാസ്ത്രം, മനശാസ്ത്രം, ഇന്ത്യൻതത്വസംഹിത,  ശബ്ദവ്യുൽപത്തി, ചിഹ്നവിജ്ഞാനീയം, വ്യാകരണം,  നിരുക്തിപഠനം, ഛന്ദശാസ്ത്രം,  പരിസ്ഥിതിവിജ്ഞാനീയം, പരിസരപഠനങ്ങൾ, സ്ത്രീപഠനങ്ങൾ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട അന്തർവൈജ്ഞാനിക പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും വലിയ സാധ്യതയുണ്ട്.  ഇന്ത്യൻ സർവകലാശാലകളിലെയും പുറത്തുമുള്ള വൈദികപണ്ഡിതർ എല്ലാ വേദങ്ങളിലും ഉള്ള കേരളത്തിലെ വൈദികപാരമ്പര്യത്തെ നല്ലരീതിയിൽ തിരിച്ചറിയുന്നുണ്ട്.

മാസ്റ്റർഓഫ്സോഷ്യൽവർക്ക് (എംഎസ്ഡബ്ല്യു)

സാമൂഹിക പ്രവർത്തകർ എന്ന നിലയ്ക്കുള്ള തൊഴിലുകൾക്ക് വേണ്ടിയാണ് എംഎസ്ഡബ്ല്യു വിദ്യാർത്ഥികൾ പരിശീലിപ്പിക്കപ്പെടുന്നത്.  ആധികാരികമായ സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ ഉള്ള തൊഴിലിന് ഈ ഡിഗ്രി ആവശ്യമാണ്.  ആരോഗ്യരക്ഷാ സ്കൂൾ സാമൂഹിക പ്രവർത്തകർക്കും ഈ ആധികാരികത വേണ്ടി വരും.  വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാൻ നിരവധി മേഖലകൾ ഉള്ളതുകൊണ്ട് തന്നെ മാനസികാരോഗ്യം, ശിശുക്ഷേമം, ആരോഗ്യം, കുടുംബം തുടങ്ങിയ മേഖലകൾക് ചില സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധകൊടുക്കാറുണ്ട്.
എംഎസ്ഡബ്ല്യു വിദ്യാർത്ഥികൾ അംഗീകാരമുള്ള സാമൂഹിക പ്രവർത്തകരുടെ മേൽനോട്ടത്തിന് കീഴിൽ ആവശ്യമുള്ള ത്രമണ്ഡലവൃത്തിയും ഇന്റേൺഷിപ്പ് മണിക്കൂറുകളും പൂർത്തിയാക്കിയിരിക്കണം.  ഓൺലൈൻ കോഴ്സുകൾക്ക്,  പ്രാദേശിക സംഘടനകളിലൂടെ പ്രായോഗിക പരിചയം പൂർത്തിയാക്കാവുന്നതാണ്.  സാമൂഹിക പ്രവർത്തനം പേര് സൂചിപ്പിക്കുന്നതുപോലെ അവരുടെ വൈയക്തികവും സാമൂഹികവുമായ ക്ഷേമത്തിനായി വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും സഹായിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. വൈയക്തിക തലത്തിലും സാമൂഹിക തലത്തിലും പ്രശ്നപരിഹാരത്തിനായി സാമൂഹിക ശാസ്ത്രങ്ങൾ, സമൂഹശാസ്ത്രം, മനശാസ്ത്രം, രാഷ്ട്രീയം, പൊതുജനാരോഗ്യം, സമൂഹവികസനം നിയമം സാമ്പത്തികം തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നു.
ഈ കോഴ്സ് വിദ്യാർഥികളെ പ്രാവീണ്യമുള്ള സാമൂഹിക പ്രവർത്തകരായിത്തീരാൻ പരിശീലിപ്പിക്കുന്നു.  താഴെപ്പറയുന്ന മേഖലകളിലാണ് പ്രധാനമായും പരിശീലനം നടക്കുന്നത്
സാമൂഹികശാസ്ത്രങ്ങൾ
സമൂഹശാസ്ത്രം
മനശാസ്ത്രം
രാഷ്ട്രീയം
പൊതുജനാരോഗ്യം സമൂഹവികസനം
നിയമം
സാമ്പത്തികം
കൗൺസലിംഗ്
കുടുംബവിദ്യാഭ്യാസം.
രാജ്യത്തിൻറെ പുരോഗതി സാമൂഹിക പ്രവർത്തകർ നിർണായക പങ്കുവഹിക്കുന്നു.  ദരിദ്രരുടെയും അവശരുടെയും ക്ഷേമത്തിൽ അവർക്ക് പ്രധാനസ്ഥാനമുണ്ട്.  ഭരണകൂടവും ഈ വിഭാഗങ്ങളും തമ്മിലുള്ള അകലത്തെ പ്രാവീണ്യമുള്ള സാമൂഹിക പ്രവർത്തകർ മറികടക്കുന്നു.
കോഴ്സ് ഘടന:
നാല് സെമസ്റ്ററുകളാണ് കോഴ്സിൽ ഉള്ളത്.  സൈദ്ധാന്തിക ക്ലാസ്സുകൾ, മണ്ഡലവൃത്തി, പ്രായോഗിക പരിശീലനം, സെമിനാറുകൾ, ഗ്രാമീണക്യാമ്പുകൾ, പഠനയാത്രകൾ, ഡെസർടേഷൻ എന്നിവ ഉൾപ്പെടുന്നതാണ് പാഠ്യപദ്ധതി.  കോഴ്സിന്റെ പൊതുവിഷയങ്ങൾ താഴെപ്പറയുന്നവയാണ്
1.  സാമൂഹികശാസ്ത്ര വീക്ഷണങ്ങളും സിദ്ധാന്തങ്ങളും
2. സാമൂഹിക പ്രവർത്തനസങ്കല്പനങ്ങളും പ്രത്യയശാസ്ത്രങ്ങളും
3. സാമൂഹിക പ്രവർത്തനം- തത്വചിന്ത, രീതികൾ,
മണ്ഡലങ്ങൾ
4.  മനുഷ്യവളർച്ചയും വികസനവും
5. മനുഷ്യപെരുമാറ്റവും വികാരങ്ങളും
6.സാമൂഹിക പ്രവർത്തനരീതികൾ (ഒന്നും രണ്ടും).
7.  സാമൂഹിക പ്രവർത്തന ഗവേഷണത്തിനുള്ള ആമുഖം
8. ഗുണാത്മകവും പാരിമാണികവും ആയ രീതികൾ
9. സാമൂഹികനയവും സാമൂഹികനിയമങ്ങളും.
10. വികസനവിനിമയം
11. വികസനഭരണം
13.  കൗൺസിലിങ്ങും ചികിത്സയും
14. വികസനപദ്ധതികളുടെ ആസൂത്രണവും നടപ്പിലാക്കലും
ഇവയ്ക്കു പുറമേ താഴെപ്പറയുന്ന മൂന്ന് മേഖലകളിൽനിന്നും ഒന്നിലെ കോഴ്സുകൾ തെരഞ്ഞെടുക്കേണ്ടത് ഉണ്ട്
1. വികസനസാമൂഹിക പ്രവർത്തന പരിശീലനം
2.  ആരോഗ്യസാമൂഹ്യ പ്രവർത്തന പരിശീലനം
3.കുടുംബസാമൂഹിക പ്രവർത്തന പരിശീലനം.
ഡിപ്പാർട്ട്മെൻറ് നൽകുന്ന ഇലക്ടീവ് കോഴ്സുകളിൽ നിന്നും വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
യോഗ്യതാ മാനദണ്ഡം
എംഎ, എംഎസ്സി, എംഎസ്ഡബ്ല്യു എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനം പ്രവേശന പരീക്ഷയിൽ/ അഭിമുഖത്തിൽ ലഭിച്ചിട്ടുള്ള മാർക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും. ഈ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാനയോഗ്യത ഈ സർവകലാശാലയുടെയോ മറ്റേതെങ്കിലും സർവ്വകലാശാലയുടെയോ കീഴിലുള്ള ഡിഗ്രിയാണ്. ഡിഗ്രി അഞ്ചാം സെമസ്റ്റർവരെ മുഴുവൻ പാസാക്കുകയും ആറാം സെമസ്റ്റർ പരീക്ഷമുഴുവനും എഴുതിയിട്ടുള്ളതും ആയ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ ഓഗസ്റ്റ് 31ന്മുൻപ് പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

സൈക്കോളജി (മനശാസ്ത്രം)

മനശാസ്ത്ര സിദ്ധാന്തങ്ങളിലും പ്രയോഗത്തിലും വിശദമായ പശ്ചാത്തലം പ്രദാനം ചെയ്യുന്ന കോഴ്സാണ് എംഎസ്സി സൈക്കോളജി.  ഈ ബിരുദധാരികളെ അനേകം വ്യത്യസ്തങ്ങളായ കരിയർ സാധ്യതകളാണ് കാത്തിരിക്കുന്നത്.  കോർപ്പറേറ്റ് ഉപദേശകൻ തുടങ്ങി  രോഗികളെ കൗൺസിൽ ചെയ്യുന്നതുവരെ വിവിധങ്ങളായ മേഖലകളിൽ ഇവർക്ക് പ്രവേശനം നേടാം.
മനഃശാസ്ത്ര മണ്ഡലത്തിൽ അക്കാദമികവും പ്രായോഗികവുമായ അറിവ് പ്രദാനം ചെയ്യുന്ന ബിരുദമാണ് എംഎസ്സി സൈക്കോളജി.  തങ്ങളുടെ താൽപര്യങ്ങൾക്കനുസരിച്ച് വിദ്യാർത്ഥികൾക്ക് പാഠ്യപദ്ധതികൾ രൂപീകരിക്കാം.  സാമൂഹിക ഉപഭോക്തൃ മനശാസ്ത്രം,  കുറ്റാന്വേഷണ മനഃശാസ്ത്രം,  മനഃശാസ്ത്ര ചികിത്സ,  ന്യൂറോ മനശാസ്ത്രം,  വികസന മനശാസ്ത്രം,  വ്യാവസായിക മനശാസ്ത്രം എന്നിവ ചില പൊതു സ്പെഷ്യലൈസേഷനുകൾ ആണ്.
വ്യത്യസ്തങ്ങളായ കാരണങ്ങൾ കൊണ്ടാണ് വിദ്യാർത്ഥികൾ എംഎസ്സി സൈക്കോളജി തെരഞ്ഞെടുക്കുന്നത്.   ഈ വിഷയം മേഖലയുമായി ബന്ധപ്പെട്ട അനേകം വ്യത്യസ്തമായ തൊഴിൽസാധ്യതകൾ നിലവിലുണ്ട്.  അതുകൊണ്ടു തന്നെ എംഎസ്സി ബിരുദം ഒരു അധിക സാധ്യത നൽകുന്നു.
പഠനച്ചെലവ് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും.  സ്ഥാപനത്തിലെ വാർഷിക ഫീസ്,  പാഠപുസ്തകങ്ങളുടെ വില,  കോഴ്സ് വർക്ക് പൂർത്തിയാക്കാൻ എടുക്കുന്ന സമയം,  എന്നിവ അവയിൽ ചിലതാണ്.  എവിടെ ചേരണമെന്ന തീരുമാനമെടുക്കുമ്പോൾ ഈ ഘടകങ്ങൾ കൂടി വിദ്യാർത്ഥികൾ പരിഗണിക്കേണ്ടതാണ്.
സൈക്കോളജിയിൽ എംഎസ്സി ബിരുദം നേടിയ വർക്ക് വ്യത്യസ്തങ്ങളായ കരിയർ അവസരങ്ങൾ ലഭ്യമാണ്.  ഗവേഷണം, കൗൺസിലിങ്, മാർക്കറ്റിംഗ്, മാനവവിഭവശേഷി, ഉപദേശകൻ എന്നിവ ഇതിൽ ഉൾപ്പെടും.   തുടർപഠനത്തിൽ തൽപരരായവർക്ക് പിഎച്ച്ഡിയോ സൈക്കോളജിയിൽ ഡോക്ടറേറ്റോ നേടാം.

ഭൂമിശാസ്ത്രം (ജ്യോഗ്രഫി)

ഭൗമ ശാസ്ത്രങ്ങളുടെ മേഖലയിലെ ബിരുദാനന്തര ബിരുദ കോഴ്സ് ആണ് എംഎസ്സി ജോഗ്രഫി.  ഭൂമിയുടെ ഉപരിതലം, സത്ത, സംയോജനം എന്നിവയെ കുറിച്ചുള്ള വിശദമായ അക്കാദമിക അന്വേഷണങ്ങൾ കോഴ്സിന്റെ ഭാഗമാണ്.  കൃഷിവിദഗ്ധൻ,  ഭൂമിശാസ്ത്രജ്ഞൻ, ഭൂപടനിർമ്മാതാവ്, ജനസംഖ്യ ശാസ്ത്രജ്ഞൻ ഗ്രാമ -നഗരആസൂത്രകൻ, വനപാലകൻ എന്നിവ ഈ മേഖലയിലെ തൊഴിൽ സാധ്യതകളാണ്. ഭൂമിശാസ്ത്രത്തിലെ എംഎ ഭൂമിയുടെ ഭൗതിക സവിശേഷതകളെ കുറിച്ചുള്ള ആഴത്തിലുള്ളതും വിശദവുമായ പഠനത്തെ ഉൾക്കൊള്ളുന്നു.  വിഷയത്തിന് സാമൂഹിക ശാസ്ത്രപരമായ തലങ്ങൾക്കാണ് ഈ കോഴ്സിൽ ഊന്നൽ.  മേഖലയിലെ തുടർപഠനങ്ങൾക്കും ഗവേഷണത്തിനുള്ള അടിസ്ഥാനമാണ് ഈ ഡിഗ്രി.  ഭൂമിശാസ്ത്രത്തോടൊപ്പം തന്നെ മാനവിക ഭൂമിശാസ്ത്രംപോലുള്ള അനുബന്ധ വിഷയങ്ങളും പഠിക്കപ്പെടുന്നു. പരിസ്ഥിതിയും ഇടവും നിർമ്മിക്കപ്പെകയും രൂപപ്പെടുകയും ചെയ്യുന്നതിന് പഠിക്കുന്ന ശാസ്ത്രമാണ് മാനവിക ഭൂമി ശാസ്ത്രം. മനുഷ്യൻ പരിസ്ഥിതിയെയും പരിസ്ഥിതി മനുഷ്യനേയും എങ്ങനെ ബാധിക്കുന്നു എന്നും പഠിക്കപ്പെടുന്നു.
എംഎസ്സി ജോഗ്രഫിക്ക് ശേഷം ചെയ്യാവുന്ന കോഴ്സുകൾ:
ഭൂമിശാസ്ത്രത്തിൽ എം. ഫിൽ
ഭൂമിശാസ്ത്രത്തിൽ പിഎച്ച്ഡി

മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ( എം. പി. എഡ്)

കായിക പഠനത്തിൻറെ മേഖലയിലുള്ള ബിരുദാനന്തര ബിരുദ കോഴ്സ് ആണ് എം.പി.എഡ്.  കായിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഈ വിഷയ മേഖല കായിക മേഖലയിൽ തൊഴിൽ നേടാൻ ആവശ്യമായ പ്രായോഗിക പ്രാവീണ്യങ്ങളിൽ വിദ്യാർത്ഥികളെ സജ്ജമാക്കുന്നു.  ഈ പഠനം വിദ്യാർത്ഥികളെ കായിക മനഃശാസ്ത്രം, ഗവേഷണരീതി ശാസ്ത്രം, കായികരംഗത്തെ ചികിത്സ, കായിക പഠനരംഗത്തെ കമ്പ്യൂട്ടർ ഉപയോഗം, വ്യായാമം മനശാസ്ത്രം എന്നീ മേഖലകളുമായി ബന്ധപ്പെടുത്തുന്നു. കായിക വിനോദങ്ങളുമായി ബന്ധപ്പെട്ട ശരീര പ്രവർത്തനങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കാൻ ഈ കോഴ്സ് വിദ്യാർത്ഥികളെ സഹായിക്കുന്നു.  കായിക വിനോദങ്ങളിലും മറ്റ് മേഖലകളിലും ആവശ്യമായ കായികക്ഷമത കൈവരിക്കാനുള്ള സമ്പ്രദായങ്ങളും സമീപനങ്ങളും മെച്ചപ്പെടുത്താൻ വിദ്യാർഥികളെ പഠിപ്പിക്കുന്നു.
കായികപഠനത്തിൽ വിദഗ്ധരായ ബിരുദധാരികളെ സൃഷ്ടിക്കുക എന്നതാണ് കോഴ്സിന്റെ പ്രധാന ലക്ഷ്യം.  അപ്ഡേറ്റുകൾ യഥാർത്ഥ ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെ മറികടക്കാൻ കായിക പഠന സിദ്ധാന്തങ്ങളെയും പ്രാവീണ്യംതെയും ഉപയോഗിക്കുന്നതിനുള്ള വിദ്യാർത്ഥികളുടെ കഴിവുകളെയും ശേഷികളെയും വികസിപ്പിക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുന്നത്.   പരിശീലനം കായിക ക്ഷമത അധ്യാപനം വിദഗ്ധാഭിപ്രായവും ചികിത്സയും എന്നീ മേഖലകളിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാൻ ഇത് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.

കരിയർ സാധ്യതകളും തൊഴിലവസരങ്ങളും

വൈദഗ്ധ്യവും പ്രാവീണ്യവും ഉള്ള കായിക അധ്യാപകരെ കണ്ടെത്തുക എന്നതാണ് കോഴ്സിന്റ പ്രധാന ലക്ഷ്യം.  എം.പി.എഡ് കഴിഞ്ഞ് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എളുപ്പത്തിൽ ജോലി ലഭിക്കുന്നു.
കോളേജുകൾ
സർവ്വകലാശാലകൾ
ജിമ്മുകൾ
ഫിറ്റ്നസ് കേന്ദ്രങ്ങൾ
എന്നിവിടങ്ങളിലേക്ക് ഉദ്യോഗാർത്ഥികൾ റിക്രൂട്ട് ചെയ്യപ്പെടുന്നു.
കായിക പ്രവർത്തനങ്ങളുടെ ചലനാത്മകതയുമായി വിദ്യാർത്ഥികളെ ബന്ധപ്പെടുകയും കായിക വിനോദങ്ങളുമായി ബന്ധപ്പെട്ട ശരീരചലനങ്ങളെ മനസ്സിലാക്കാൻ അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ് കോഴ്സിന്റെ പ്രഥമ ലക്ഷ്യം.  കായികരംഗത്തെ ഫിറ്റ്നസിനെ സംബന്ധിച്ച അറിവും പ്രൊഫഷണൽ പരിശീലനവും വിദ്യാർത്ഥികൾക്ക് കോഴ്സ് നൽകുന്നു.  അത് മേഖലകളിലുള്ള കഴിവുകളെയും പ്രാവിനെയും വർദ്ധിപ്പിക്കാൻ ഇത് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.
കായികപഠനത്തിൻറെ സിദ്ധാന്തങ്ങളെയും വൈദഗ്ദ്ധ്യത്തെയും മനസ്സിലാക്കാനും ശരീരക്ഷമത, ശാരീരിക പരിശീലനം, ചികിത്സയും വിദഗ്ധാഭിപ്രായവും എന്നീ മേഖലകളിൽ ആഴത്തിലുള്ള അറിവ് സ്വരൂപിക്കാനും വിദ്യാർത്ഥികൾ പരിശീലിപ്പിക്കപ്പെടുന്നു.  

യോഗ്യതാമാനദണ്ഡം

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല അംഗീകരിച്ചിട്ടുള്ള ഏതെങ്കിലും ഒരു സർവ്വകലാശാലയിൽ നിന്നും മൂന്നു വർഷ കായികപഠന ബിരുദം (ബി.പി.എഡ്) 50% മാർക്കോടെ പാസായിരിക്കണം. അല്ലെങ്കിൽ,  ശ്രീ ശങ്കരാചാര് യസംസ്കൃത സർവകലാശാല അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെയോ വിദേശത്തെയും ഏതെങ്കിലുമൊരു സർവകലാശാലയിൽ നിന്നോ സംസ്ഥാനത്തെയോ കേന്ദ്രഭരണപ്രദേശത്തെയോ വിദ്യാഭ്യാസവകുപ്പിന്റെ അംഗീകാരമുള്ള ബോർഡിന്റെ കീഴിലോ ഉള്ള ഒരു വർഷ കായിക പഠന ബിരുദാനന്തരബിരുദ കോഴ്സ് 50% മാർക്കോടെ പാസായിരിക്കണം.
പരിശീലനങ്ങൾ ശാരീരികാധ്വാനത്തെ ആവശ്യപ്പെടുന്നതുകൊണ്ടുതന്നെ ശാരീരികക്ഷമത ഉണ്ടായിരിക്കുകയും ശാരീരികവൈകല്യങ്ങൾ ഇല്ലാതിരിക്കുകയും വേണം.
അംഗീകാരമുള്ള ഡോക്ടർ സാക്ഷ്യപ്പെടുത്തിയ നിർദേശിക്കപ്പെട്ടിട്ടുള്ള രീതിയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് സെലക്ഷൻ ട്രയലുകൾ നടക്കുമ്പോൾ അപേക്ഷാഫോമിനോടൊപ്പം ഹാജരാക്കേണ്ടതാണ്.

Search