Scol Courses

Basic Sanskrit Course in Malayalam

Basic Sanskrit Course in Malayalam

This course is designed with the aim of introducing and cultivating an appreciation for the Sanskrit language among the general public, including those who are unfamiliar with it. It provides an introduction to letters and words for individuals who do not know Sanskrit, offering a straightforward curriculum that introduces simple phrases. Through this curriculum, which utilizes hymns and stories, participants will become acquainted with the Sanskrit language, learn to compose short sentences, and enjoy poetry. Additionally, they will familiarize themselves with various stories, Subhashitas, and literary works such as Sriramodantam and the Bhagavadgita in Sanskrit literature.

Course Duration : 14 week, 3 modules + 1 evaluation

Eligibility : Must be able to read and write in Malayalam

Age : No age limit

Course Fee - ₹ 2000/-

Course starting date : 27th May 2024

അടിസ്ഥാനസംസ്‌കൃതം ഹ്രസ്വകാല ഓൺലൈൻ കോഴ്സ്

Basic Sanskrit Course in Malayalam

പൊതുജനങ്ങൾക്ക് സംസ്കൃതഭാഷയെ പരിചയപ്പെടുത്തുകയും അഭിരുചി വളർത്തുകയും ചെയ്യുക എന്ന ആശയത്തോട് കൂടി രൂപകൽപന ചെയ്തിട്ടുള്ള കോഴ്സാണിത്. സംസ്കൃതം അറിയാത്തവർക്കായി അക്ഷരങ്ങൾ, വാക്കുകൾ. ലഘുവാക്യങ്ങൾ, എന്നിവയെ പരിചയപ്പെടുത്തു ന്നു. ശ്ലോകങ്ങളിലൂടെയും കഥകളിലൂടെയും ഭാഷയെ പരിചയപ്പെടുത്തുന്ന ഈ പാഠ്യപദ്ധതിയിലൂടെ സംസ്കൃതഭാഷയെ പരിചയപ്പെടുവാനും ലഘുവാക്യങ്ങൾ രചിക്കുവാനും കാവ്യാസ്വാദനത്തിനുമുള്ള പരിശീലനവും ലഭിക്കുന്നതാണ്. ഒപ്പംതന്നെ സംസ്കൃതസാഹിത്യത്തിലെ വ്യത്യസ്‌തങ്ങളായ കാവ്യങ്ങൾ, കഥകൾ, സുഭാഷിതങ്ങൾ, എന്നിവയെ പരിചയപ്പെടുത്തുന്നു.

എന്ത് പഠിക്കുന്നു 1. സംസ്കൃത അക്ഷരങ്ങൾ എഴുതാനും ഉച്ചരിക്കാനും. 2. വിവിധ പദങ്ങളുമായി പരിചയം വളർത്തിയെടുക്കുക, വാക്കുകൾ എഴുതുന്നതും വായിക്കുന്നതും. 3. ഗ്രന്ഥങ്ങളുടെ ഘടന മനസ്സിലാക്കുകയും ലളിതമായ വാക്യങ്ങൾ നിർമ്മിക്കുകയും ചെയ്യുക. 4. സംസ്കൃത സുഭാഷിതങ്ങളെ പരിചയപ്പെടുക. 5. വാക്യങ്ങളിൽ വാക്കുകൾ എങ്ങനെ വിഭജിക്കാമെന്നും പ്രയോഗിക്കാമെന്നും

യോഗ്യത :മലയാളത്തിൽ എഴുതാനും വായിക്കാനും അറിയണം

പ്രായം : പ്രായപരിധിയില്ല

കോഴ്‌സ് ദൈർഘ്യം : 14 ആഴ്ച

പഠനമാധ്യമം : മലയാളം, സംസ്കൃതം

കോഴ്‌സ് ഫീസ് - ₹ 2000/-

കോഴ്‌സ് ആരംഭിക്കുന്ന തീയതി: 27 മെയ് 2024

Sanskrit for Special Purpose - Ayurveda

Sanskrit for Special Purpose - Ayurveda

Sanskrit holds immense importance in Ayurveda as the language of its foundational texts. Knowledge of the Sanskrit language will be helpful for those studying Ayurveda. A peculiarity of Sanskrit is its interpretative possibilities. The purpose of this course is to introduce the interpretative possibilities of each element, such as Nipatam, Upasargam, Prakaranam, etc. Through this, learners can find a methodology to effectively read and understand any texts in Ayurveda. Since Ayurvedic texts are in verse form, this course offers to adopt that style.

Course Duration : 6 Months (16 weeks including assessment)

No. of Modules: 40

Medium of Instruction: Malayalam, Sanskrit

Eligibility: Must be a faculty of Ayurveda

Course Fee- ₹5000

Course starting date April 29, 2024

Sanskrit for Special Purpose - Ayurveda

Sanskrit for Special Purpose - Ayurveda

ആയുർവേദത്തിൻ്റെ അടിസ്ഥാന ഗ്രന്ഥങ്ങളുടെ ഭാഷയെന്ന നിലയിൽ സംസ്‌കൃതത്തിന് വളരെയധികം പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ആയുർവേദം പഠിക്കുന്നവർക്ക് സംസ്‌കൃത ഭാഷാപരിജ്ഞാനം കൂടുതൽ സഹായകമാകും. സംസ്കൃതഭാഷയുടെ പ്രധാന പ്രത്യേകതകളിൽ ഒന്ന് വ്യാഖ്യാന സാധ്യതകളാണ്. നിപാതം, ഉപസർഗം, പ്രകരണം തുടങ്ങി ഓരോ മൂലകത്തിൻ്റെയും വ്യാഖ്യാന സാധ്യതകൾ പരിചയപ്പെടുത്തുകവഴി ആയുർവേദത്തിലെ ഏത് ഗ്രന്ഥങ്ങളും ഫലപ്രദമായി വായിക്കാനും മനസ്സിലാക്കാനും പഠിതാക്കൾക്ക് ഒരു രീതിശാസ്ത്രം കണ്ടെത്താനാണ് ഈ കോഴ്സ് ലക്ഷ്യം വെക്കുന്നത്. ആയുർവേദ ഗ്രന്ഥങ്ങൾ ശ്ലോക രൂപത്തിലായതിനാൽ, ഈ കോഴ്സ് ശ്ലോകങ്ങൾക്ക് പ്രധാന്യം നൽകിയിരിക്കുന്നു.

എന്ത് പഠിക്കുന്നു 1. സംസ്കൃത ഭാഷയും സാഹിത്യവും പരിചയപ്പെടുത്തുക. 2. സംസ്കൃത വ്യാകരണത്തിൻ്റെ അടിസ്ഥാനങ്ങൾ 3. സംസ്കൃത ശ്ലോകങ്ങളുടെ വ്യാഖ്യാന ശൈലി 4. ഭാരതീയ ദർശനങ്ങളുടെ അടിസ്ഥാനങ്ങൾ 5. ആയുർവേദ ഗ്രന്ഥങ്ങൾ വ്യാഖ്യാനിക്കാൻ.

കോഴ്സ് ദൈർഘ്യം : 6 മാസം (മൂല്യനിർണയം ഉൾപ്പെടെ 16 ആഴ്ചകൾ)

മൊഡ്യൂളുകളുടെ എണ്ണം : 40

പഠനമാധ്യമം : മലയാളം, സംസ്കൃതം

Eligibility: Must be a faculty of Ayurveda

Course Fee- ₹5000

Course starting date April 29, 2024

Search