FYUGP Spot admission 2026
FYUGP Spot admission 2026
വിവിധ ബി.എ. (Hons.) പ്രോഗ്രാമുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ
2026-27 അധ്യയന വർഷത്തിലെ സംസ്കൃത സർവകലാശാല കാലടി മുഖ്യകേന്ദ്രത്തിൽ നടത്തപ്പെടുന്ന വിവിധ ബി.എ. (Hons.) പ്രോഗ്രാമുകളിൽ സംവരണ സീറ്റുകൾ ഉൾപ്പെടെയുള്ള ഒഴിവുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
ബി.എ. മലയാളം (Hons.), ബി.എ. ഹിന്ദി (Hons.), ബി.എ. ഇംഗ്ലീഷ് (Hons.), ബി.എ. സംസ്‌കൃതം സാഹിത്യം (Hons.) പ്രോഗ്രാമുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 2026 ജൂലൈ 20-ന് (തിങ്കളാഴ്ച) രാവിലെ 10.00 മണിക്ക് കാലടി മുഖ്യകേന്ദ്രത്തിലെ ബന്ധപ്പെട്ട വിഭാഗങ്ങളിൽ നടക്കുന്നതാണ്. നിലവിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത ഉദ്യോഗാർഥികളെയും സ്പോട്ട് അഡ്മിഷനായി പരിഗണിക്കുന്നതാണ്.
ബി.എ. മ്യൂസിക് (Hons.) പ്രോഗ്രാമിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 2026 ജൂലൈ 22-ന് (ബുധനാഴ്ച) രാവിലെ 10.30 മണിക്ക് കാലടി മുഖ്യകേന്ദ്രത്തിലെ മ്യൂസിക് വിഭാഗം ഓഫീസിൽ നടക്കുന്നതാണ്.
സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചിത തീയതിയിലും സമയത്തും ബന്ധപ്പെട്ട വിഭാഗത്തിൽ ഹാജരാകേണ്ടതാണ്.

